ബാര്‍സലോണ വിടാന്‍ മെസ്സി; ക്ലബിന് കത്ത് നല്‍കി
കാല്‍പന്തുകളിയില്‍ ഇതിഹാസങ്ങള്‍ രചിച്ച ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ് ബാര്‍സലോണ വിടുന്നു. ഇത് സംബന്ധിച്ച് താരം ടീം മനേജ്‌മെന്റിന് കത്ത് നല്‍കി. കത്ത് നല്‍കിയ കാര്യം ക്ലബ് സ്ഥിരീകരിക്കുകയും ചെയ്തു.
മെസ്സി ബാര്‍സലോണ വിടുന്നതോടെ രണ്ട് പതിറ്റാണ്ടുകാലത്തോളം നീണ്ടുനിന്ന ബന്ധമാണ് ഇല്ലാതാകുന്നത്. മുപ്പത്തിമൂന്നുകാരനായ മെസ്സി സീനിയര്‍ തലത്തില്‍ മറ്റൊരു ക്ലബിനു വേണ്ടിയും കളിച്ചിട്ടില്ല. അര്‍ജന്റീനിയന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായ ലയണല്‍ മെസ്സി ഈ തലമുറയിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായാണ് അറിയപ്പെടുന്നത്.
ചെറുപ്പത്തില്‍ തന്നെ ഫുട്‌ബോള്‍ കളിയില്‍ മാസ്മരികത തീര്‍ക്കുന്ന മെസ്സിയെ ബാര്‍സലോണ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ആ പത്താം നമ്പര്‍ കളിക്കാരന്‍ ബാര്‍സലോണയുടെ ഭാഗമാകുന്നതും.
തന്റെ 22-ാം വയസ്സില്‍ മെസ്സി യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍, ഫിഫ ലോക ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങള്‍ നേടി. ബാലണ്‍ ഡി ഓര്‍ പുരസാകരവും നിരവധി തവണ നേടി താരം.
Story highlights: Lionel Messi leave Barcelona club