‘സംസാരിക്കല്ലേ, എഴുതിയതൊന്നും പോരേ’; കുഞ്ഞുമിടുക്കിയുടെ കലിപ്പ് ഭാവവും ലീവ് ചോദ്യവും വൈറല്‍

August 11, 2020
Little cute girl asking leave goes viral

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. പ്രായഭേദമന്യേ സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. രസകരവും കൗതുകം നിറഞ്ഞതുമായ ചിത്രങ്ങളും വീഡിയോയുമൊക്കെ മിക്കപ്പോഴും സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും രസകരമായ ഒരു വീഡിയോ ആണ്.

ഒരു കൊച്ചുമിടുക്കിയുടെ ലീവ് ചോദ്യമാണ് ഈ വീഡിയോയില്‍. ബാല്യത്തിന്റെ നിഷ്‌കളങ്കത നിറഞ്ഞ സംസാരം കാഴ്ചക്കാരില്‍ ചിരിയും സ്‌നേഹവുമൊക്കെ നിറയ്ക്കുന്നു. അതേസമയം കൊച്ചുമിടുക്കിയുടെ കലിപ്പ് ഭാവവും ശ്രദ്ധ നേടുന്നുണ്ട്.

Read more: രവിവര്‍മ്മ ചിത്രങ്ങളുടെ പശ്ചാതലത്തില്‍ വ്യത്യസ്തമായൊരു കൊവിഡ് ബോധവല്‍ക്കരണ ഫോട്ടോഷൂട്ട്: ചിത്രങ്ങള്‍

പപ്പയോടാണ് കുട്ടിയുടെ ലീവ് ചോദ്യം. ‘ഞാന്‍ ഇത്രയും നാള് പഠിച്ചോണ്ടല്ലേ ഇരുന്നേ അല്ലാണ്ട് കെടന്നോണ്ടല്ലല്ലോ. ലീവ് തരാം ലീവ് തരാം പപ്പയുടെ സ്വഭാവം ഇങ്ങനെയാ. ഒരു ദിവസം ലീവ് തരാന്നു പറഞ്ഞാല്‍ അത് സമ്മതിക്കില്ല. പഠിച്ചുകൊണ്ടേയിരിരിക്കണം, ഒരു പഠിക്കാരന്‍ എന്നിങ്ങനെയാണ് കുഞ്ഞുമിടുക്കിയുടെ പരിഭവം പറച്ചില്‍.

എന്നാല്‍ ഇന്നലെ ലീവ് തന്നോ എന്ന് അച്ഛന്‍ മകളോട് ചോദിക്കുമ്പോള്‍ ഇല്ലല്ലോ എന്നാണ് മറുപടി. മൂന്ന് ദിവസം ലീവായിരുന്നു എന്ന് സമീപത്തു നിന്നും വേറൊരാള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ‘സംസാരിക്കരുത്’ എന്ന് കലിപ്പ് ഭാവത്തില്‍ വിലക്കുകയും ചെയ്യുന്നു ഈ കൊച്ചുമിടുക്കി. എന്തായാലും സൈബര്‍ ലോകത്ത് വൈറലാണ് ഈ വീഡിയോ. കുഞ്ഞുപരിഭവങ്ങളും കലിപ്പ് ഭാവവുമൊക്കെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

Story highlights: Little cute girl asking leave goes viral