‘വാതിൽക്കല് വെള്ളരിപ്രാവ്’; ലയിച്ചുപാടി കുഞ്ഞുഗായിക, ഹൃദയം കവർന്ന് സെൽഫി വീഡിയോ

‘വാതിൽക്കല് വെള്ളരിപ്രാവ്…’ കുറഞ്ഞ കലയാളവിനുള്ളിൽ മലയാളി ആസ്വാദകരുടെ ഇഷ്ടഗാനമായി മാറിയ പാട്ടാണിത്. ഈ ഇഷ്ടഗാനത്തിന് മനോഹരമായ ആലാപനവുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. സെൽഫി വിഡീയോയിലൂടെയാണ് ഈ കുഞ്ഞുമിടുക്കി വളരെ മനോഹരമായി ഈ ഗാനം ആലപിക്കുന്നത്. കുഞ്ഞുമോളുടെ പാട്ടിനിടെ ‘അമ്മ സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കുന്നുണ്ട്.
മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായി സെൽഫി വീഡിയോ ഓൺ ചെയ്താണ് കുഞ്ഞുമിടുക്കി പാട്ട് പാടുന്നത്. ഇതിനിടയിൽ ആരൊക്കെയോ ഈ കുഞ്ഞുമിടുക്കിയെ വിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. എന്നാൽ അതൊക്കെ വകവയ്ക്കാതെ തന്റെ പാട്ടിൽ ലയിച്ചിരുന്ന് പാടുകയാണ് ഈ മിടുക്കി. വളരെ മനോഹരമായാണ് ഈ കുഞ്ഞുമോളുടെ ആലാപനം. സൂഫിയും സുജാതയും എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ഗാനമാണ് വാതിൽക്കല് വെള്ളരിപ്രാവ്..
മലയാള സിനിമാ ലോകത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടായപ്പോൾ റിലീസ് ചെയ്ത ചിത്രമാണ് ‘സൂഫിയും സുജാതയും’. ആമസോൺ പ്രൈമിലൂടെ ഓൺലൈനായാണ് ‘സൂഫിയും സുജാതയും’ റിലീസ് ചെയ്തത്. ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുതുമുഖമായ ദേവ് മോഹനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ജൂലൈ 3നായിരുന്നു ആമസോൺ പ്രൈമിലൂടെ ‘സൂഫിയും സുജാതയും’ പ്രേക്ഷകരിലേക്ക് എത്തിയത്.
Story Highlights: Little girl song goes viral