മമ്മൂക്കയെ നായകനാക്കി ആദ്യ ചിത്രം; സന്തോഷം പങ്കുവെച്ച് വനിതാ സംവിധായിക

August 18, 2020

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് നവാഗത സംവിധായിക രാതീന ഷർഷാദ്. ആദ്യ ചിത്രം ഒരുങ്ങുന്നുന്നതിന്റെ സന്തോഷത്തിലാണ് രാതീന, ജീവിതത്തിലെ ഒരു പുതിയ ഘട്ടത്തിലേക്ക് ചുവടുവെയ്ക്കുകയാണെന്നും സംവിധായിക എന്ന നിലയിൽ ആദ്യ സിനിമയിൽ സൈൻ ഇൻ ചെയ്തെന്നും രാതീന തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ആസിഫ്, പാർവ്വതി താരങ്ങൾ ഒന്നിച്ച ‘ഉയരെ’യുടെ ഏക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രാതീന. ജോര്‍ജ് സെബാസ്റ്റ്യന്‍, ശ്യാം മോഹന്‍, അര്‍ജുന്‍ രവീന്ദ്രന്‍ എന്നിവര്‍ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഹർഷാദ്​, ഷറഫു, സുഹാസ് എന്നിവരാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഗിരീഷ് ഗംഗാധരൻ ആണ്. ജേക്​സ്​ ബിജോയ്​ ആണ്​ സംഗീതം നിർവഹിക്കുന്നത്. അതേസമയം ആദ്യമായി മമ്മൂട്ടി ഒരു വനിതാ സംവിധായികയോടൊപ്പം പ്രവർത്തിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Read also:‘കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളിൽ…

https://www.facebook.com/photo.php?fbid=10160148255883047&set=a.10151513678878047&type=3&theater

അതേസമയം മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് വൺ. ബോബി- സഞ്ജയ് തിരക്കഥയെഴുതി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ.‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറാണ് നിർമിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് സൂചന.

മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ ഏറ്റവുമൊടുവിലെത്തിയ ചിത്രമാണ് ‘ഷൈലോക്ക്’. ബോസ് എന്ന പലിശക്കാരന്റെ വേഷത്തിൽ മമ്മൂട്ടിയെത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. വള്ളുവനാടിന്റെ കഥ പറഞ്ഞ ’മാമാങ്കം’ എന്ന ചിത്രത്തിനും മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു.

Story Highlights: Mammootty new film announced