‘നിത്യസുന്ദര ഗാനങ്ങളുമായി അദ്ദേഹം വേഗം മടങ്ങി വരട്ടെ’; എസ് പി ബാലസുബ്രഹ്‌മണ്യത്തിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

ദിവസങ്ങളേറെയായി എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പ്രാര്‍ത്ഥനയിലാണ് സംഗീത ലോകം. കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് എസ് പി ബാലസുബ്രഹ്‌മണ്യം. നിത്യഹരിത ഗായകന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മലയാളികലുടെ പ്രിയതാരം മമ്മൂട്ടി.
‘എസ് പി ബാലസുബ്രഹ്‌മണ്യം സര്‍ വേഗം രോഗത്തില്‍ നിന്നും മുക്തനാകട്ടെ എന്ന് ആശംസിക്കുന്നു ഒപ്പം പ്രാര്‍ത്ഥിക്കുന്നു. സ്വാതികിരണം, അഴകന്‍ എന്നീ സിനിമകളില്‍ അദ്ദേഹം എനിക്ക് വേണ്ടി സ്വരമായിട്ടുണ്ട്. അത് വലിയ ഭാഗ്യമാണ് എനിക്ക് സമ്മാനിച്ചത്. ഇനിയും ഒരുപാട് നിത്യഹരിത ഗാനങ്ങള്‍ സംഗീതലോകത്തിന് സമ്മാനിക്കാന്‍ അദ്ദേഹം വേഗം മടങ്ങി വരട്ടെ. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ’. മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
Read more: മനസമ്മത വേദിയിൽ അശ്വിന് സർപ്രൈസ് ഒരുക്കി മിയ; നൃത്ത വീഡിയോ
ആഗസ്റ്റ് അഞ്ചിനാണ് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് എസ് പി ബാലസുബ്രഹ്‌മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഇന്ന് എസ് പി ബാലസുബ്രഹ്‌മണ്യത്തെ സന്ദര്‍ശിക്കാനി ചെന്നപ്പോള്‍ അദ്ദേഹം തന്നെ തിരിച്ചറിഞ്ഞുവെന്ന് മകന്‍ എസ് പി ചരണ്‍ വ്യക്തമാക്കി. എസ് പി ബാലസുബ്രഹ്‌മണ്യം ആഗ്യങ്ങളിലൂടെ പ്രതികരിച്ചുവെന്നും എല്ലാവരും ഇനിയും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ചരണ്‍ പറഞ്ഞു.
Story highlights: Mammootty prays for S P Balasubrahmanyam’s recovery