കാറ്റലകൾ പോൽ സുന്ദരിയായി നന്ദന; ശ്രദ്ധ നേടി ചിത്രങ്ങൾ

August 25, 2020

ഗപ്പി എന്ന ചിത്രത്തിലൂടെ ആമിനയായി എത്തി മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് നന്ദന. ഗപ്പിക്ക് ശേഷം കൈനിറയെ ചിത്രങ്ങളുമായി സജീവമായ നന്ദന വർമ്മ, ലോക്ക് ഡൗൺ കാലത്ത് ഫോട്ടോഷൂട്ട് തിരക്കുകളിലാണ്. നാടൻ ലുക്കിലും മോഡേൺ വേഷങ്ങളിലുള്ള ഒട്ടേറെ ചിത്രങ്ങൾ നന്ദന പങ്കുവെച്ചിരുന്നു. നന്ദനയുടെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.

https://www.instagram.com/p/CEJBWiagRSj/?utm_source=ig_web_copy_link

ചുവന്ന സൽവാറിൽ അതിസുന്ദരിയാണ് നന്ദന. ജിബിൻ പകർത്തിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കുസൃതി ചിരിയുമായി എല്ലാവരുടെയും മനസിൽ കയറിയ നന്ദന വർമ്മയുടെ പുതിയ ചിത്രങ്ങൾ ആരാധകരുടെ ഹൃദയത്തിലേറുകയാണ്. ബാലതാരമായി അരങ്ങേറ്റം കുറിച്ച നന്ദന നായികയാകാനുള്ള തയ്യാറെടുപ്പിലാണ്. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ ബാലതാരമായി കടന്നു വന്ന നന്ദന ശ്രദ്ധിക്കപ്പെട്ടത് ഗപ്പിയിലൂടെ ആയിരുന്നു.  ഗപ്പിയിലും ബാലതാരമായി എത്തിയ നന്ദന അഞ്ചാം പാതിര എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് സജീവമായത്.

https://www.instagram.com/p/CEG4d_XgCx8/?utm_source=ig_web_copy_link

Read More: ആസിഫ് അലിയുടെ ‘മഹേഷും മാരുതിയും’- ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്

റബേക്ക എന്ന കഥാപാത്രമായാണ് അഞ്ചാം പാതിരയിൽ നന്ദന വർമ്മ. കഥാഗതിയിൽ നിർണായകമായ വഴിത്തിരിവുണ്ടാക്കുന്ന വേഷമായിരുന്നു നന്ദനയുടേത്. റിങ് മാസ്റ്റർ, 1983, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലും നന്ദന വേഷമിട്ടിരുന്നു. വാങ്ക് എന്ന ചിത്രത്തിൽ അനശ്വര രാജനൊപ്പം പ്രധാന വേഷത്തിലാണ് നന്ദന എത്തിയത്.  

Story highlights- nandhana varma viral photos