ഓണക്കാല തിരക്ക് ഒഴിവാക്കാന്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ പ്രത്യേക സമയക്രമീകരണം
ഓണക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ ബാങ്കുകളില്‍ പ്രത്യേക സമയക്രമീകരണം നടപ്പിലാക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഈ വരുന്ന തിങ്കളാഴ്ച (17-08-2020) മുതലായിരിക്കും പുതിയ സമയക്രമീകരണം പ്രാബല്യത്തില്‍ വരിക. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി 0, 1, 2, 3 എന്നീ അക്കങ്ങളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ പത്ത് മണി മുതല്‍ 12 മണി വരെയാണ് അനുവദിച്ചിരിക്കുന്ന ബാങ്ക് സന്ദര്‍ശന സമയം.
പന്ത്രണ്ട് മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി വരെ 4, 5, 6, 7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ക്കാണ് സന്ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 8, 9 എന്നീ അക്കങ്ങളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ നാല്മണി വരെ ബാങ്കില്‍ സന്ദര്‍ശനം നടത്താം.
അതേസമയം ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഈ സമയക്രമീകരണം ബാധകമല്ല. സെപ്റ്റംബര്‍ 9-ാം തീയതി വരെയായാണ് ഇത്തരത്തില്‍ പ്രത്യേക സമയക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Story highlights: New time schedule for bank amid COVID 19 crisis