നല്ല സ്വാദിലേക്ക് ‘Tടേണ്‍’ എടുക്കാന്‍ നിറപറയുടെ സ്വന്തം ‘നിറ ടീ’
കേരളത്തിലെ പ്രമുഖ ഭക്ഷ്യ വിതരണ ബ്രാന്‍ഡായ നിറപറ വിപണിയിലെത്തിച്ച ഏറ്റവും പുതിയ ഉല്പന്നമാണ് നിറ ടീ. ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിച്ച മുന്തിയ തരം തേയിലകള്‍ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ചെടുത്ത മിശ്രണമാണ് നിറ ടീയില്‍ അടങ്ങിയിരിക്കുന്നത്.
ഈ മിശ്രണം ഉപയോഗിച്ച് സമോവറില്‍ തയ്യാറാക്കാവുന്ന ചായ എന്നതിനാല്‍ മൂന്നാര്‍ ചായയുടെ നിറവും കടുപ്പവും, ഡാര്‍ജിലിംഗ് ചായയുടെ രുചിയും ഇതിനു ലഭിക്കുന്നു. റീറ്റെയില്‍ ആവശ്യങ്ങള്‍ക്കായി 250 ഗ്രാം, 500 ഗ്രാം, 1കിലോ പാക്കെറ്റുകളിലും വാണിജ്യാവശ്യങ്ങള്‍ക്കായി 2 കിലോ 5 കിലോ തുടങ്ങിയ അളവുകളിലും ന്യായമായ വിലയില്‍ നിറ ടീ ലഭ്യമാണ്. കേരളത്തിലുടനീളമുള്ള എല്ലാ ഷോപ്പുകളിലും ഉപഭോക്താക്കള്‍ക്കായി നിറ ടീയുടെ ലഭ്യത കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.
44 വര്‍ഷത്തെ സേവന പാരമ്പര്യമുണ്ട് നിറപറയ്ക്ക്. മാത്രമല്ല ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന വിതരണ ശൃംഖലയുമുണ്ട്. വിവിധങ്ങളായ രുചിക്കൂട്ടുകള്‍ ഉയര്‍ന്ന ഗുണനിലവാരത്തോടെ ഉപഭോക്താക്കള്‍ക്ക് നല്കി വരുന്നു എന്നാണ് പ്രമുഖ ഭക്ഷ്യ വിതരണ ബ്രാന്‍ഡായ നിറപറയുടെ പ്രഖ്യാപനം. ഈ വിശ്വാസത്തെ പുനഃസ്ഥാപിക്കുകയാണ് നിറ ടീ എന്ന പുതിയ സംരംഭത്തിലൂടെ നിറപറ.
Advertorial Content