സ്വപ്നങ്ങളിൽ മാത്രം കണ്ട ആ സ്ഥലം ദേ ഇവിടുണ്ട്; അത്ഭുത കാഴ്ചയായി തുർക്കിയിലെ പാമുഖലി
ചില കാഴ്ചകൾ അങ്ങനെയാണ് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അവയോട് നമുക്ക് വല്ലാത്തൊരു അടുപ്പമായിരിക്കും. അത്തരത്തിൽ സ്വപ്നങ്ങളിൽ മാത്രം കാണാറുള്ളതു പോലൊരു പ്രകൃതി ഒരുക്കിയ അത്ഭുത പ്രതിഭാസമാണ് തുർക്കിയിലെ പാമുഖലി. കാഴ്ചയിൽ നദി തണുത്തുറഞ്ഞ് ഐസ് പാളികളായതു പോലെ തോന്നുമെങ്കിലും ഒഴുക്കിനിടയിൽ നദി നിക്ഷേപിച്ച ധാതു മണ്ണാണ് ഈ അത്ഭുത സൃഷ്ടിക്കു കാരണം.
വിനോദ സഞ്ചാരികളുടെ ഇഷ്ട സഞ്ചാര കേന്ദ്രമാണ് ഇവിടം. കാഴചയിൽ ഐസ് പാളികൾ പോലെ പ്രത്യക്ഷപ്പെട്ടാലും വർഷത്തിൽ അധിക കാലവും ഇവിടെ ഉഷ്ണം തന്നെയാണ്. ആയിരത്തോളം വർഷങ്ങൾ പഴക്കമുള്ള വെട്ടിത്തിളങ്ങുന്ന ഈ പാളികളോട് ചേർന്ന് നിരവധി ചൂട് നീരുറവകളും കാണാം.
Read also: മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തിളങ്ങാൻ ഒരുങ്ങി ‘1956, മധ്യതിരുവിതാംകൂർ’…
തുർക്കിയിലെ പാമുഖലി പ്രദേശത്താണ് ഈ മനോഹര ദൃശ്യം. പാമുഖലി പ്രദേശത്തെ പതിനേഴ് ചൂടു നീരുറവകളിലെ ജലം ഒരുമിച്ചു ചേർന്ന് ഒഴുകിയതിന്റെ ഫലമായി അവിടുത്ത ധാതുക്കൾ അടിഞ്ഞു ചേർന്ന് ചില രാസ- ഭൗതിക മാറ്റങ്ങൾക്കു വിധേയ മായതിനെത്തുടർന്ന് രൂപം കൊണ്ടതാണ് ഈ മനോഹരമായ വെൺ പാളികൾ. സ്വപ്നങ്ങളിൽ മാത്രം കണ്ട് പരിചിതമായ ഈ സ്ഥലത്തേക്ക് നിരവധി വിനോദ സഞ്ചാരികളും എത്താറുണ്ട്. തുർക്കിയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ് പാമുഖലിയിലെ ഈ തൂവെള്ള താഴ്വാരങ്ങൾ.
Story Highlights: Pamukkali in turkey