കരയിൽ കിടക്കുന്ന മീനിനെ രക്ഷിക്കാൻ ശ്രമിക്കുന്ന പന്നികുഞ്ഞുങ്ങൾ; ഹൃദയം തൊടുന്ന വീഡിയോ
സഹജീവികളോടുള്ള സ്നേഹത്തിന്റെ കാര്യത്തിൽ മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യൻ ഒരുപാട് ദൂരം പിന്നിലാണ്. മൃഗങ്ങൾ മറ്റു മൃഗങ്ങളോട് കാണിക്കുന്ന സ്നേഹവും കാരുണ്യവുമെല്ലാം അതുകൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിൽ വളരെപ്പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്. ജീവനുവേണ്ടി പിടയുന്ന മീനിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം പന്നിക്കുഞ്ഞുങ്ങളുടെ വീഡിയോയാണ് ഇപ്പോൾ കാഴ്ചക്കാരുടെ മനസ് നിറയ്ക്കുന്നത്.
കരയിൽ കിടക്കുകയാണ് മീൻ. ജീവനുണ്ടോ എന്ന് വീഡിയോയിൽ വ്യക്തമല്ല. എങ്കിലും കുറച്ച് പന്നിക്കുഞ്ഞുങ്ങൾ ചേർന്ന് മീനിനെ വെള്ളത്തിലേക്ക് ഉരുട്ടിയിടുകയാണ്. എത്രയും വേഗം മീനിനെ വെള്ളത്തിലെത്തിക്കണം എന്ന ഉദ്ദേശത്തോടെ, എന്നാൽ അതിന് പരിക്ക് പറ്റാത്ത വിധം സൂക്ഷ്മതയോടെയാണ് പന്നിക്കുഞ്ഞുങ്ങൾ മീനിനെ വെള്ളത്തിലേക്ക് തള്ളി ഇടുന്നത്. അഞ്ചോളം പന്നിക്കുഞ്ഞുങ്ങൾ ചേർന്നാണ് മീനിനെ രക്ഷിക്കാൻ ശ്രമിക്കുന്നത്.
‘ദയയുടെ ഏറ്റവും ചെറിയ പ്രവൃത്തി ഏറ്റവും വലിയ ഉദ്ദേശ്യത്തേക്കാൾ വിലമതിക്കുന്നു’ എന്ന കുറിപ്പിനൊപ്പം ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പതിനൊന്നു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഒട്ടേറെ ആളുകൾ ഇതിനോടകം പങ്കുവെച്ചുകഴിഞ്ഞു.
Read More:‘തണ്ണീർമത്തൻ ദിന’ങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കുന്ന ‘സൂപ്പർ ശരണ്യ’യിൽ അനശ്വരയും അർജുൻ അശോകനും
മുൻപും മൃഗങ്ങളുടെ ഇത്തരത്തിലുള്ള കാരുണ്യപ്രവർത്തികൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. സുശാന്ത നന്ദയുടെ ട്വിറ്റർ പേജിലൂടെയാണ് ഇത്തരം കൗതുക കാഴ്ചകൾ അധികവും വൈറലാകുന്നത്. കാടിനുള്ളിൽ മനുഷ്യൻ കനത്ത അലിവും സഹാനുഭൂതിയും നിറഞ്ഞ ഒരു ലോകമുണ്ടെന്ന് തന്റെ വീഡിയോകളിലൂടെ പങ്കുവയ്ക്കുകയാണ് അദ്ദേഹം.
Story highlights- Pigs trying to save fish