പുരാണ കഥാപാത്രമാകാനൊരുങ്ങി പ്രഭാസ്

ബാഹുബലി എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ താരമാണ് പ്രഭാസ്. വീര നായകനായി വേഷമിട്ട പ്രഭാസ് ഇനി പുരാണ കഥയിൽ നായകനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംവിധായകൻ ഭൂഷൺ കുമാറാണ് പ്രഭാസിനെ പുതിയ ചിത്രത്തിനായി സമീപിച്ചിരിക്കുന്നത്.
ഇപ്പോൾ ‘രാധേ ശ്യാം’ എന്ന ചിത്രത്തിലാണ് പ്രഭാസ് അഭിനയിക്കുന്നത്. പ്രണയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. രാധാ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സയൻസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രവും പൂർത്തിയായതിന് ശേഷമേ പുരാണ ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് കടക്കൂ.
അതേസമയം, ഹിന്ദി ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആണ് പ്രഭാസിന്റെ നായികയായെത്തുന്നത്. അശ്വനി ദത്താണ് ചിത്രത്തിന്റെ നിര്‍മാതാവ്. സാങ്കല്പിക മൂന്നാം ലോകമഹായുദ്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നും സൂചനയുണ്ട്. 2021 അവസാനത്തോടെയായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
Read More: സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
പ്രഭാസ് നായകനായി ഏറ്റവുമൊടുവിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ‘സഹോ’. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായെത്തിയത്. 2002 ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. ‘വര്‍ഷം’, ‘ഛത്രപതി’, ‘ചക്രം’, ‘ബില്ല’, ‘മിസ്റ്റര്‍ പെര്‍ഫെക്റ്റ്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭാസിന് ഏറെ ആരാധകരുമുണ്ട്.
Story highlights-prabhas next is mythological drama