നാദസ്വരത്തിൽ ‘പ്രാണസഖി’ വായിച്ച് ശ്രീരേഷ്; അസാധ്യ പ്രകടനത്തിന് നിറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ
സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തുന്ന ബാബുക്കയുടെ ഗാനങ്ങളോട് ഒരിക്കലും അവസാനിക്കാത്ത പ്രണയമാണ് മലയാളികൾക്ക്. അത്തരത്തിൽ പതിറ്റാണ്ടുകളോളം ശോഭ ചോരാതെ സംഗീതാ പ്രേമികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനങ്ങളിൽ ഒന്നാണ് ‘പ്രാണസഖി’. ഈ മനോഹർ ഗാനത്തെ നാദസ്വരത്തിൽ വായിക്കുന്ന ഒരു കലാകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കണ്ണൂർ സ്വദേശി ശ്രീരേഷ് ഇരുവേരിയുടെ മനോഹര അവതരണം ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഷെയർ ചെയ്തിട്ടുണ്ട്. ‘കണ്ണൂർ സ്വദേശി ശ്രീരേഷ് ഇരുവേരി ആണ് ഈ അനുഗ്രഹീതനായ യുവ കലാകാരൻ . സിന്ധുഭൈരവി രാഗത്തിൽ എത്ര അനായാസമായാണ് അദ്ദേഹം സഞ്ചരിക്കുന്നത് … മുത്ത് പോലത്തെ സംഗതികൾ. ബാബുക്കയുടെ പ്രാണസഖി ഇനിയും ഒരുപാട് നൂറ്റാണ്ടുകൾ പല ഭാവത്തിൽ നമ്മളെ നൊമ്പരപ്പെടുത്തിക്കൊണ്ടേ ഇരിക്കും . അസാധ്യം ആയി അനിയാ .. ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ സാധിക്കട്ടെ’ എന്ന അടിക്കുറുപ്പോടെയാണ് ഹരീഷ് ശിവരാമകൃഷ്ണൻ വീഡിയോ പങ്കുവെച്ചത്. അതേസമയം നിറഞ്ഞ പ്രോത്സാഹനമാണ് ഈ കലാകാരന് സോഷ്യൽ ലോകത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
1967–ൽ പുറത്തിറങ്ങിയ ‘പരീക്ഷ’ എന്ന ചിത്രത്തിലെ ഗാനമാണിത്. യേശുദാസ് ആലപിച്ച ഗാനത്തിന് സംഗീതം ഒരുക്കിയത് എം എസ് ബാബുരാജാണ്. മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റ് ഗാനങ്ങളിൽ ഒന്നാണിത്.
Story Highlights: Pranasakhi song video goes viral