കൊവിഡ് പ്രതിരോധം; രോഗികള്‍ക്ക് പ്ലാസ്മ ദാനം ചെയ്യാന്‍ രാജമൗലിയും കുടുംബവും
മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും കൊറോണ വൈറസിന്റെ വ്യാപനത്തെ പൂര്‍ണ്ണമായും ചെറുക്കാന്‍ സാധിച്ചിട്ടില്ല. കൊവിഡ് പ്രതിരോധത്തിന് കരുത്തു പകരുന്ന നിരവധി വാര്‍ത്തകള്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് സംവിധായകന്‍ രാജമൗലിയുടേതും.
കൊവിഡ് രോഗികള്‍ക്കായി പ്ലാസ്മ ദാനം ചെയ്യാനൊരുങ്ങുകയാണ് സംവിധായകന്‍ രാജമൗലിയും കുടുംബവും. ഹൈദരബാദ് പൊലീസ് നേതൃത്വം നല്‍കുന്ന പ്ലാസ്മദാന ബോധവല്‍ക്കരണ പരിപാടിയില്‍ കഴിഞ്ഞ ദിവസം രാജമൗലിയും ഭാര്യയും പങ്കെടുത്തിരുന്നു.
ജൂലൈ 29-നാണ് സംവിധായകന്‍ രാജ്യമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്ക് ശേഷം പരിശോധനാ ഫലം നെഗറ്റീവ് ആയപ്പോള്‍ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു സംവിധായകന്‍.
‘രണ്ടാഴ്ചത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി. നിലവില്‍ രോഗ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എങ്കിലും ടെസ്റ്റ് ചെയ്തു നോക്കി. നെഗറ്റീവാണ് ഫലം. പ്ലാസ്മാ ദാനത്തിന് ആവശ്യമായ ആന്റിബോഡി ശരീരത്തില്‍ വികസിച്ചുവോ എന്നറിയാനായി മൂന്നാഴ്ച കാത്തിരിക്കാനാണ് ഡോക്ടര്‍ അറിയിച്ചത്’. കൊവിഡ് രോഗത്തില്‍ നിന്നും മുക്തനായപ്പോള്‍ രാജമൗലി സമൂഹമാധ്യമങ്ങളില്‍ ഇങ്ങനെ കുറിച്ചിരുന്നു.
Story highlights: Rajamouli and family donate plasma for covid 19 patients