അതിജീവനത്തിന്റെ പ്രതീക്ഷ പകര്‍ന്ന് വിനീത് ശ്രീനിവാസനും സണ്ണി വെയ്നും; ശ്രദ്ധനേടി ‘റിട്ടേണ്‍’
മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിലാണ് നാം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസിന്റെ വ്യാപനം. കൊവിഡ് കാലത്ത് ബോധവല്‍ക്കരണവും പ്രതീക്ഷയുമൊക്കെ പകരുന്ന നിരവധി ഹ്രസ്വചിത്രങ്ങളും മ്യൂസിക് വീഡിയോയുമൊക്കെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിജീവനത്തിന്റെ പ്രതീക്ഷ പകരുകയാണ് മനോഹരമായ ഒരു മ്യൂസിക് വീഡിയോ.
റിട്ടേണ്‍ എന്നാണ് ഈ സംഗീതാവിഷ്കാരത്തിന്റെ പേര്. വിനീത് ശ്രീനിവാസനാണ് ആലാപനം. വൈശാഖ് സുഗുണന്റേതാണ് വരികള്‍. മണികണ്ഠന് അയ്യപ്പ സംഗീതം പകര്‍ന്നിരിക്കുന്നു. വരികളിലെ തീവ്രതയും സംഗീതത്തിലെ ലാളിത്യവുമെല്ലാം ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.
Read more: കിച്ചുവിന് കൊട്ടാനിനി കട്ടിലും പലകയുമൊന്നും വേണ്ട; ജയറാം സമ്മാനിച്ച ചെണ്ടയില്‍ കൊട്ടി പഠിക്കാം
മലയാളികളുടെ പ്രിയ താരങ്ങളായ സണ്ണി വെയ്ന്‍, ദീപക് പറമ്പോല്‍, ഗണപതി, ഷാനി, സുബീഷ് സുധി എന്നിവരൊക്കെയാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. കേരളത്തിന്റെ ഗ്രാമീണതയും ദൃശ്യചാരുതയുമെല്ലാം അതിമനോഹരമായി പ്രതിഫലിപ്പിച്ചിരിക്കുന്നു ഈ ഗാനരംഗത്ത്.
കൊവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധവല്‍ക്കരണവും നല്‍കുന്നുണ്ട് ഈ സംഗീത വീഡിയോ. ഇതിനോടകംതന്നെ ഈ ഗാനം പ്രേക്ഷകമനസ്സുകളില്‍ ഇടം നേടുകയും ചെയ്തു. ദൃശ്യഭംഗിയിലും റിട്ടേണ്‍ എന്ന സംഗീതാവിഷ്കാരം ഏറെ മികച്ചു നില്ക്കുന്നു.
Story highlights: Return Music Video