കാരറ്റ് ജ്യൂസ് മുതല്‍ കാരറ്റ് ഇഡ്ഡ്‌ലി വരെ; ചില കാരറ്റ് വിശേഷങ്ങളുമായി സാമന്ത

August 26, 2020
Samantha harvests first batch of carrot

കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ സിനിമാ മേഖല നിശ്ചലമായപ്പോള്‍ ചലച്ചിത്ര താരങ്ങളില്‍ അധികവും സമൂഹമാധ്യമങ്ങളില്‍ സജീവമായി. വീട്ടു വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ലോക്ക് ഡൗണ്‍ സമയം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുകയാണ് തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി.

പാചകവും കൃഷിയുമൊക്കെ ചെയ്ത് താരം സമയം ചെലവഴിക്കുന്നു. നിരവധി വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സാമന്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കന്നത് ചില കാരറ്റ് വിശേഷങ്ങളാണ്. ‘ഈ ആഴ്ചയിലെ മെനു കാരറ്റ് ജ്യൂസ്, കാരറ്റ് പച്ചടി, കാരറ്റ് ഹല്‍വ, കാരറ്റ് ഫ്രൈ, കാരറ്റ് പക്കോട, കാരറ്റ് ഇഡ്ഡ്‌ലി, കാരറ്റ് സമൂസ’ എന്ന അടിക്കുറിപ്പോടെയാണ് കാരറ്റുമായി നില്‍ക്കുന്ന തന്റെ ചിത്രം സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

Read more: ഹാന്‍ഡ് ബാഗില്‍ എപ്പോഴും കരുതുന്ന പ്രധാനപ്പെട്ട മൂന്ന് സാധനങ്ങള്‍ പരിചയപ്പെടുത്തി ഇഷാനി കൃഷ്ണ

ലോക്ക് ഡൗണ്‍ വിശേഷങ്ങളെല്ലാം തന്നെ സാമന്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മൈക്രോഗ്രീന്‍ കൃഷി രീതിയെയും താരം പരിചയപ്പെടുത്തിയിരുന്നു. ചലച്ചിത്രതാരങ്ങളുടെ ഇത്തരം വിശേഷങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

Story highlights: Samantha harvests first batch of carrot