സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പച്ച തിരമാലകൾ; കാരണമിതാണ്…
പ്രകൃതിയുടെ മാറ്റങ്ങൾ ദിവസവും മനുഷ്യനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്…. പ്രകൃതിയിലെ ചില അത്ഭുത പ്രതിഭാസങ്ങൾക്ക് കാരണം തിരഞ്ഞുകൊണ്ടിരിക്കുകയാണ് മനുഷ്യർ. എന്നാൽ എന്തിനും ഏതിനും വ്യാജന്മാർ എത്തുന്ന കാലമായതുകൊണ്ടുതന്നെ ചിലപ്പോൾ പ്രകൃതി ഒരുക്കുന്ന പല പ്രതിഭാസങ്ങളും വ്യാജ വാർത്തകൾക്കൊപ്പം തള്ളിക്കളയപ്പെടാറുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ച ഒരു വാർത്തയായിരുന്നു പച്ച നിറത്തിലുള്ള തിരമാലകളുടെ ചിത്രങ്ങളും വീഡിയോകളും. എന്നാൽ ഈ ചിത്രം യാഥാർഥ്യത്തിൽ വ്യാജമായിരുന്നില്ല. ഇത് കേരളത്തിലെ ഒരു ബീച്ചിലേതാണ്. എന്നാൽ പലരും ഇത് ഫോട്ടോഷോപ്പാണെന്നും വ്യാജമാണെന്നുമൊക്കെ പറഞ്ഞിരുന്നു.
Read also:വെള്ളക്കെട്ടിലേക്ക് വാഹനം ഇറക്കും മുൻപ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
എന്നാൽ യഥാർത്ഥത്തിൽ പച്ച നിറത്തിൽ തിരമാലകളടിച്ചിരുന്നു. എന്നാൽ ഈ തിരമാലകൾക്ക് കാരണം വെള്ളത്തിൽ ജീവിക്കുന്ന സൂക്ഷമ ജീവികളാണ്. സാധാരണ രീതിയിൽ ഈ സൂക്ഷമജീവികൾ ഒറ്റ സെല്ലുള്ള ബാക്ടീരിയ മുതൽ, പ്രോട്ടോസൊവ, ആൽഗേ എന്നിവയിലേതുമാകാം. എന്നാൽ കേരളത്തിലെ ഈ പ്രതിഭാസത്തിന് പിന്നിലുള്ളത് ഒരുതരം ആൽഗേ ആണെന്നാണ് കണ്ടെത്തൽ. പക്ഷെ യഥാർത്ഥത്തിൽ ഈ ആൽഗേയ്ക്ക് നിറമില്ല. എന്നാൽ തിരമാലയടിക്കുന്ന സമയത്ത് കൂടുതൽ ഓക്സിജൻ ലഭിക്കുമ്പോൾ ഈ ആൽഗേയ്ക്ക് പച്ച നിറം വരും. ഇതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് കണ്ടെത്തൽ. അതേസമയം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോ കേരളത്തിലെ ഒരു ബീച്ചിലേതാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ കേരളത്തിലേതാണെങ്കിലും ഇത് ഏത് ബീച്ചാണെന്ന കാര്യത്തിൽ കൃത്യത കിട്ടിയിട്ടില്ല.
Story Highlights: secret-behind-green-waves