ഇത്തിരിക്കുഞ്ഞന്‍ ചിത്രശലഭപ്പുഴുവിനെ നിരീക്ഷിക്കുന്ന രണ്ട് ഗൊറില്ലകള്‍; അതിസൂക്ഷ്മ നിരീക്ഷണം വൈറലായി; വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാര്‍

രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെ. മനുഷ്യരേക്കാള്‍ അധികമായി പലപ്പോഴും മൃഗങ്ങളും പക്ഷികളുമൊക്കെയാണ് ഇത്തരത്തില്‍ രസക്കാഴ്ചകളിലൂടെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നതും ഇത്തരത്തിലൊരു കാഴ്ചയാണ്. ഒരു ചിത്രശലഭ പുഴുവിനെ നിരീക്ഷിക്കുന്ന സില്‍വര്‍ബാക്ക് ഗൊറില്ലയുടേയും കുഞ്ഞിന്റേയുമാണ് ഈ വീഡിയോ. ചിത്രശലഭ പുഴുവിനെ അതിസൂക്ഷമമായി പരിശോധിക്കുന്ന ഈ ഗൊറില്ലകള്‍ കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു.
ഏറെ നേരം ഈ ഗൊറില്ലകള്‍ പൂമ്പാറ്റപുഴുവിനെ നിരീക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. അതും പലതരത്തില്‍. ഏറെ കൗതുകത്തോടെയുമാണ് ഇവരുടെ നോട്ടം. നേച്ചര്‍ ഈസ് ലിറ്റിന്റെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട രസകരമായ ഈ വീഡിയോ നിരവധിപ്പേര്‍ ഏറ്റെടുത്തു. ഇതിനോടകംതന്നെ 19 ലക്ഷത്തിലധികം ആളുകളാണ് രസകരമായ ഈ വീഡിയോ കണ്ടത്.
Story highlights: Silverback and his son calmly observe a caterpillar