എസ് പി ബാലസുബ്രഹ്മണ്യം രോഗ മുക്തനായെന്ന വാര്‍ത്ത നിഷേധിച്ച് മകന്
ദിവസങ്ങളേറെയായി എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പ്രാര്‍ത്ഥനയിലാണ് സംഗീത ലോകം. കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് എസ് പി ബാലസുബ്രഹ്മണ്യം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ആരോഗ്യം ഭേദമായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രേഗം ഭേദമായെന്നുള്ള പ്രസ്താവനയെ നിഷേധിച്ചിരിക്കുകയാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകന് എസ് പി ചരണ്‍.
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ രോഗം ഭേദമായെന്നുള്ള പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും എസ് പി ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ചരണ്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഹ്രസ്വ വീഡിയോയിലൂടെയാണ് ചരണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘കൊവിഡ് നെഗറ്റീവോ പോസിറ്റീവോ ആകട്ടെ… അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. ഇപ്പോഴും അദ്ദേഹം വെന്റിലേറ്ററിലാണ്. ശ്വാസകോശത്തെ ബാധിച്ച അണുബാധയില്‍ നിന്നും വേഗത്തില്‍ മുക്തനാകാന്‍ അദ്ദേഹത്തിനു കഴിയുമെന്നാണ് പ്രതീക്ഷ. ദയവു ചെയ്ത് അപ്പയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.’ എസ് പി ചരണ്‍ വീഡിയോയില്‍ പറയുന്നു.
ആഗസ്റ്റ് അഞ്ചിനാണ് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story highlights: SP Charan about rumours on SPB health condition