എട്ട് ദിവസങ്ങൾകൊണ്ട് ഒരു മൂന്ന് നില വീട്; അത്ഭുതമായി നിർമിതി
‘എട്ട് ദിവസങ്ങൾകൊണ്ട് ഒരു മൂന്ന് നില വീട്’, കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടാകും അല്ലേ..എന്നാൽ ഇങ്ങനെയൊരു വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിർമ്മാണത്തിൽ വ്യത്യസ്തത പുലർത്തുന്ന വീടുകൾ സമൂഹ മാധ്യമങ്ങളിൽ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. വെറും എട്ട് ദിവസങ്ങൾ കൊണ്ട് നിർമ്മിച്ച സ്റ്റീൽ വീടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഔറംഗാബാദ് സ്വദേശികളായാണ് ആർകിടെക്റ്റുകളാണ് ഈ വ്യത്യസ്തമായ വീടിന് പിന്നിൽ. പിയൂഷ് കപാഡിയ, പൂജ ദമ്പതികൾ നിർമ്മിച്ച ഈ വീട് സിമെന്റ് ഉപയോഗിക്കാതെ സ്റ്റീലും കോൺക്രീറ്റും ഉപയോഗിച്ചാണ് രൂപ കല്പന ചെയ്തിരിക്കുന്നത്.
ഭൂമികുലുക്കമോ, തീ പിടുത്തമോ ഒന്നും തന്നെ ഈ വീടിനെ ബാധിക്കില്ല എന്ന് മാത്രമല്ല കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഇത് ഫലപ്രദമായി ഉപയോഗിക്കാമെന്നും വീടിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്. സീറോ വെയിസ്റ്റാണ് സ്റ്റീൽ പുറന്തള്ളുന്നത് അതിനാൽ ഇത് പരിസ്ഥിതിക്ക് ഹാനികരമാകില്ല. അതുകൊണ്ടുതന്നെ ഇത് എങ്ങനെ വേണമെങ്കിലും റീസൈക്കിൾ ചെയ്യാനും സാധിക്കും.
സ്റ്റീൽ ഉപയോഗിച്ച് വീട് പണിയുമ്പോൾ സിമെന്റ്, മണൽ, വെള്ളം ഇന്നും ഇവർ ഉപയോഗിച്ചിട്ടില്ല. മറ്റ് നിർമ്മാണ വസ്തുക്കളെ അപേക്ഷിച്ച് ഫ്ലെക്സിബിലിറ്റി, ലൈഫ് സ്പാൻ എന്നിവയുടെ കാര്യത്തിലും സ്റ്റീൽ തന്നെയാണ് മുൻപന്തിയിൽ ഉള്ളത്. വെറും എട്ട് ദിവസങ്ങൾ കൊണ്ട് നിർമ്മിച്ച ഈ മൂന്ന് നില വീട് ഇപ്പോൾ സാമൂഹ്യശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു.
Story Highlights: steel house within 8 days