നല്ല ഓര്‍മ്മയാണ് ഈ ‘കലണ്ടര്‍ മനുഷ്യന്’ വര്‍ഷങ്ങള്‍ മുമ്പ് നടന്ന കാര്യങ്ങള്‍ വരെ
കലണ്ടര്‍ മനുഷ്യന്; അങ്ങനെ ഒരു പേര് പലര്‍ക്കും അപരിചിതമായിരിക്കും. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ നടന്ന കാര്യങ്ങളെക്കുറിച്ചെല്ലാം കൃത്യമായി ഓര്‍ത്ത് എടുത്തു പറയുന്ന ഒര്‍ലാന്‍ഡോ എല്‍ സെറല്‍ എന്ന വ്യക്തിയെ കലണ്ടര്‍ മനുഷ്യന് എന്നല്ലാതെ പിന്നെ എന്ത് വിളിക്കാനാണ്. ഒരു പക്ഷെ ‘ഞാനത് മറന്നു പോയല്ലോ’എന്ന് ഓല്ലാന്ഡോയ്ക്ക് പറയേണ്ടി വന്നിട്ടുണ്ടാവില്ല.
അസാധാരണമായ ഓര്‍മ്മ ശക്തിയും ബുദ്ധിശക്തിയും കൊണ്ടാണ് ഒര്‍ലാന്‍ഡോ ലോകത്ത് അറിയപ്പെടുന്നത്. കലണ്ടര്‍ മനുഷ്യന് എന്നതുപോലെ കലണ്ടര്‍ ബ്രെയിന്‍ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം നടന്ന എന്ത് കാര്യത്തെക്കുറിച്ച് ചോദിച്ചാലും ഒര്‍ലാന്‍ഡോ അത് ഓര്‍ത്തെടുത്ത് ഉത്തരം മല്കും. എന്തിനേറെ പത്ത് വര്‍ഷം മുമ്പ് ഇതേദിവസം ധരിച്ച വസ്ത്രത്തിന്റെ നിറം പോലും ഓര്‍മ്മയുണ്ട് അദ്ദേഹത്തിന്.
എന്നാല്‍ അദ്ദേഹത്തിന്റെ ഈ അസാധാരണമായ ഓര്‍മ്മശക്തിക്ക് പിന്നില്‍ ഒരു കാരണമുണ്ട്. ബാല്യകാലത്ത് നടന്ന ഒരു സംഭവം. ചെറുപ്പത്തില്‍ സാധാരണ കുട്ടികളേപ്പോലെ തന്നെയായിരുന്നു ഒര്‍ലാന്‍ഡോയും. ഒരു കാര്യത്തിലും പ്രത്യേക മികവ് പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ ബേസ്ബോള്‍ പോലെയുള്ള കായിക വിനോദങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ഒരു ബേസ്ബോള്‍ ഗെയിമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചതും.
1979-ലായിരുന്നു സംഭവം. അന്ന് പത്ത് വയസ്സായിരുന്നു ഒര്‍ലാന്‍ഡോയുടെ പ്രായം. അന്ന് കൂട്ടുകാര്‍ക്കൊപ്പം ബേസ്ബോള്‍ ഗെയിമില്‍ ഏര്‍പ്പെട്ടു ഒര്‍ലാന്‍ഡോ എല്‍ സെറല്‍. എന്നാല്‍ കളിക്കിടെ അപ്രതീക്ഷിതമായി ബേസ്ബോള്‍ അദ്ദേഹത്തിന്റെ തലയുടെ ഇടത്തു ഭാഗത്ത് കൊണ്ടു. പെട്ടെന്നുണ്ടായ ഇടിയുടെ ആഘാതത്തില്‍ കുഞ്ഞു ഒര്‍ലാന്‍ഡോ നിലത്തു വീണു. എന്നാല്‍ കുറച്ച് കഴിഞ്ഞ് എണീറ്റ് ഒര്‍ലാന്‍ഡോ വീണ്ടും ഗെയിം തുടര്‍ന്നു.
വീട്ടുകാര്‍ അറിഞ്ഞാല്‍ വഴക്ക് പറയുമോ എന്ന് ഭയന്ന് ഈ അപകടത്തെക്കുറിച്ച് ഒര്‍ലാന്‍ഡോ ഒരോടും ഒന്നും പറഞ്ഞില്ല. ചെറിയ ഒരു തലവേദന മാത്രം കുറച്ച് ദിവസം അദ്ദേഹത്തെ അലട്ടി. വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആ വേദന മാറുകയും ചെയ്തു. ആ അപകടത്തിന് ശേഷം നടന്ന എല്ലാ കാര്യങ്ങളും ഒര്‍ലാന്‍ഡോ ഇന്നും ഓര്‍ത്തിരിക്കുന്നു.
Story highlights: Orlando Serrell is known as an acquired savant