സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയ മഞ്ഞ പൂച്ച; ഉടമയുടെ അബദ്ധം പൂച്ചയുടെ നിറം മാറ്റിയപ്പോള്‍

August 26, 2020
Thailand woman accidentally dyes pet cat yellow

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ചുറ്റിതിരിയുന്നത് ഒരു പൂച്ചയുടെ ചിത്രമാണ്.

മഞ്ഞ നിറത്തിലുള്ള പൂച്ചയുടെ ചിത്രങ്ങള്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ ഈ പൂച്ചയ്ക്ക് മഞ്ഞനിറം വന്നത് എങ്ങനെയാണെന്നായിരുന്നു ചിത്രം കണ്ടപ്പോള്‍ പലരുടേയും സംശയം. പൂച്ചയുടെ ഉടമയ്ക്ക് സംഭവിച്ച കൈയ്യബദ്ധമാണ് നിറം മാറ്റത്തിന് പിന്നില്‍.

Red more: കാരറ്റ് ജ്യൂസ് മുതല്‍ കാരറ്റ് ഇഡ്ഡ്‌ലി വരെ; ചില കാരറ്റ് വിശേഷങ്ങളുമായി സാമന്ത

തായ്‌ലന്‍ഡുകാരിയായ സുപമാസ് എന്ന പെണ്‍കുട്ടിയാണ് ഈ പൂച്ചയുടെ ഉടമസ്ഥ. പൂച്ചയുടെ കാലില്‍ ഒരു ഫംഗസ് ബാധ കണ്ടെത്തിയപ്പോള്‍ അത് സുഖപ്പെടുത്തുന്നതിനായി കാലില്‍ അല്‍പം മഞ്ഞള്‍ തേച്ചു. അതിന് ഒപ്പംതന്നെ അല്‍പം മഞ്ഞള്‍ പൂച്ചയുടെ ദേഹത്തും പുരട്ടി.

അല്‍പസമയം കഴിഞ്ഞപ്പോഴാണ് പൂച്ചയുടെ ബ്രൈറ്റ് യെല്ലോ കളര്‍ സുപമാസ്ശ്രദ്ധിച്ചത്. ഉടമ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ മഞ്ഞ പൂച്ച താരമായി.

Story highlights: Thailand woman accidentally dyes pet cat yellow

https://www.facebook.com/mycatYellow/posts/108919770933254