‘ജസ്റ്റ് റൂം ഇനഫ്’; അത്ഭുത കാഴ്ചകൾ ഒരുക്കി ഒരു ദ്വീപ്
സ്വന്തമായി ഒരു വീട് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.. വീട് പണിയുമ്പോൾ അല്പം വെറൈറ്റി തേടി പോകുന്നവരും നിരവധിയാണ്. ഒരു സിറ്റൗട്ടും, ലിവിങ് ഏരിയയും, ഡൈനിങ് ഏരിയയും, അടയ്ക്കളയും, കിടപ്പ് മുറികളും എല്ലാം ഉൾക്കൊള്ളുന്നതാണ് സാധാരണക്കാരുടെ വീട് സങ്കൽപം. അങ്ങനെയൊന്നുമല്ലാതെ ഒരു മുറിയും രണ്ട് കസേരകളും മാത്രമുള്ള ഒരു വീട് നമുക്ക് സങ്കല്പിക്കാൻ കൂടി കഴിയില്ല. പക്ഷെ ഇങ്ങനെ ഒരു വീടുണ്ടത്രെ. അതും ഒരു ദ്വീപിലെ ഏക വീട്.
ചുറ്റും നീല തിരകൾ ഒഴുകുന്ന വെള്ളത്തിന് നടുവിലാണ് ഈ കുഞ്ഞൻ വീട്. സഞ്ചാരികൾക്ക് കാഴ്ചയുടെ വസന്തം സൃഷ്ടിക്കുന്ന മനോഹരമായ ദ്വീപാണ് ഇത്. അമേരിക്കയിലെ ന്യൂയോർകിലുള്ള അലക്‌സാൻഡ്രിയ ബേയിലാണ് ഈ സുന്ദര ദ്വീപ്. ജസ്റ്റ് റൂം ഇനഫ് എന്നാണ് ഈ കൊച്ചു ദ്വീപിന്റെ പേര്. പേരുപോലെത്തന്നെ ഒരു മുറി മാത്രമാണ് ഈ ദ്വീപിൽ ഉള്ളത്. ഇതിനോട് ചേർന്ന് ഒരു മരവും ഇവിടെയുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും ചെറിയ ഈ ദ്വീപ് ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു.
Read also:പിങ്കിൽ സുന്ദരിയായി തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി; ചിത്രങ്ങൾ
ഒരു ടെന്നീസ് കോർട്ടിന്റെ മാത്രം വലിപ്പമുള്ള ഈ ദ്വീപ് ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ് എന്ന പ്രത്യേകതയും ഉയർത്തുന്നുണ്ട്. ഒരു അവധിക്കാല സ്ഥലമായി സൈസ് ലാൻഡ് കുടുംബമാണ് ഈ കുഞ്ഞൻ ദ്വീപിനെ ആദ്യം കരുതിയിരുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും ആകർഷകമായി ദ്വീപുകളിൽ ഒന്നായി മാറിക്കഴിഞ്ഞു ഈ ജസ്റ്റ് റൂം ഇനഫ് ദ്വീപ്.
Story Highlights: tiniest island just room enough