‘അപ്പനാരാ മോന്‍…’; ടൊവിനോയുടെ ചിത്രത്തെ വരവേറ്റ് സോഷ്യല്‍ മീഡിയ
വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ, ഫാഷന്‍- ഫിറ്റ്നെസ് വിശേഷങ്ങളുമെല്ലാം താരങ്ങള്‍ ഇത്തരത്തില്‍ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ടൊവിനോ തോമസും ഇടയ്ക്കിടെ വര്‍ക്കൗട്ട് വീഡിയോയും ഫിറ്റ്നെസ് വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നു.
ടൊവിനോ തോമസ് പങ്കുവെച്ച ഒരു ചിത്രമാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത്. ‘തോമസേട്ടനും മോനും’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിലെ പ്രധാന ആകര്‍ഷണം ടൊവിനോയുടെ അച്ഛന്‍ തന്നെയാണ്. മകനൊപ്പം വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന അപ്പന്റേതാണ് ഈ ചിത്രം. ലോക്ക്ഡൗണ്‍ കാലത്ത് ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് ടൊവിനോ. എന്തായാലും അപ്പന്റേയും മകന്റേയും ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം ടൊവിനോ തോമസിന്റേതായി അണിയറയില്‍ പുതിയതായി ഒരുങ്ങുന്ന ചിത്രമാണ് ‘കള’. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.
ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതും. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Story highlights: Tovino Thomas with his father viral photo