ബോട്ടിനരികെ കുതിച്ച് ചാടി തിമിംഗലം: അപൂര്‍വ്വ ദൃശ്യങ്ങള്‍
പ്രകൃതിയിലെ പല കാഴ്ചകളും മനുഷ്യനെ പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. ഇത്തരം കാഴ്ചകള്‍ക്ക് സമൂഹമാധ്യമങ്ങളിലും കാഴ്ചക്കാര്‍ ഏറെ. അതിവേഗമാണ് രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നതും ഇത്തരത്തില്‍ ഒരു ദൃശ്യമാണ്.
രണ്ട് തിമിംഗലങ്ങള്‍ കുതിച്ചു പൊങ്ങി 360 ഡിഗ്രിയില്‍ കറങ്ങുന്നതാണ് ഈ ദൃശ്യങ്ങള്‍. കാനഡയിലെ ന്യൂഫൗണ്ട്ലാന്‍ഡില്‍ മകള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയ സീന്‍ റസ്സലാണ് അമ്പരപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ കണ്ടത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപേര്‍ ഏറ്റെടുത്തു അതിശയിപ്പിക്കുന്ന ഈ വീഡിയോ.
Read more: ‘ജസ്റ്റ് റൂം ഇനഫ്’; അത്ഭുത കാഴ്ചകൾ ഒരുക്കി ഒരു ദ്വീപ്
രണ്ട് തിമിംഗലങ്ങളെ ദൃശ്യങ്ങളില്‍ കാണാം. കടലില്‍ നിന്നും ഇവ ഉയര്‍ന്നു പൊങ്ങിയതിനു ശേഷം അതിശയിപ്പിക്കുന്ന തരത്തില്‍ വായുവില്‍ മലക്കം മറിയുന്നു. പിന്നെ വീണ്ടും കടലിലേക്ക് പോകുന്നു. എന്തായാലും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.
Story highlights: Whale jumps out of water viral video