ഫോബ്സിന്റെ പട്ടികയില്‍ ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബോള്‍ താരം മെസ്സി
ലോകമെമ്പാടും നിരവധി ആരാധകരുള്ള ഫുട്ബോള്‍ താരമാണ് ലയണല്‍ മെസ്സി. കളിക്കളത്തില്‍ തകര്‍പ്പന്‍ ഗോളുകള്ക്കൊണ്ട് കാണികളെ അതിശയിപ്പിക്കുന്ന താരം ഗോളുകളുടെ കാര്യത്തില്‍ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും റിച്ചാണ്. പ്രമുഖ ബിസിനസ് മാസികയായ ഫോബ്സ് പുറത്തുവിട്ട പട്ടികയുടെ അടിസ്ഥാനത്തില്‍ ലയണല്‍ മെസ്സി ആണ് ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബോള്‍ താരം.
ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 126 ദശലക്ഷം ഡോളറാണ് മെസ്സിയുടെ വരുമാനം. 92 ദശലക്ഷം ഡോളര്‍ പ്രതിഫല തുകയായും 34 ദശലക്ഷം ഡോളര്‍ പരസ്യമടക്കമുള്ള മറ്റ് കാര്യങ്ങളില്‍ നിന്നുമാണെന്നാണ് റിപ്പോര്‍ട്ട്.
യുവെന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 117 ദശലക്ഷം ഡോളര്‍ വരുമാനമാണ് റൊണാള്‍ഡോയ്ക്ക്. ഫോബ്സിന്റെ പട്ടിക പ്രകാരം 96 ദശലക്ഷം ഡോളറുമായി നെയ്മറാണ് മൂന്നാം സ്ഥാനത്ത്.
Story highlights: Lionel Messi tops Forbes’ 2020 football rich list