സംരക്ഷിത വനം ദത്തെടുത്ത് ചലച്ചിത്രതാരം പ്രഭാസ്
September 9, 2020
സംരക്ഷിത വനം ദത്തെടുത്ത് നടന് പ്രഭാസ്. 1650 ഏക്കര്‍ വനഭൂമിയാണ് താരം ദത്തെടുത്തത്. വനത്തിന്റെ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപയും താരം സംഭാവന നല്കി. നിരവധി ഔഷധ സസ്യങ്ങള്‍ നിലനില്‍ക്കുന്ന വനമാണ് ഇത്.
ഹൈദരബാദിലെ ഖാസിപള്ളി അര്‍ബന്‍ ഫോറസ്റ്റാണ് താരം ദത്തെടുത്തത്. ദത്തെടുത്ത വനത്തിലെ ചെറിയൊരു ഭാഗം അര്‍ബന്‍ ഫോറസ്റ്റ് പാര്‍ക്ക് ആക്കിമാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാക്കിയുള്ള പ്രദേശം സംരക്ഷിത മേഖലയായി തുടരും.
അതേസമയം രാമായണ കഥ പങ്കുവയ്ക്കുന്ന ആദിപുരുഷാണ് പ്രതിഭാസിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം. ബിഗ് ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നതും. തന്‍ഹാജി സംവിധായകന് ഓം റൗത്ത് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൂര്‍ണമായും ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നതും.
Story highlights: Actor Prabhas adopts reserve forest near Hyderabad