മുഖം തിളങ്ങാന്‍ ഫേസ്പാക്ക് പരിചയപ്പെടുത്തി ബോളിവുഡ് താരം

September 8, 2020
Actress Bhagyasree regular facepack

ചലച്ചിത്രതാരങ്ങളുടെ ഫാഷന്‍, ബ്യൂട്ടി ടിപ്‌സുകള്‍ അറിയാന്‍ ആരാധകര്‍ പലപ്പോഴും താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ മുഖം തിളങ്ങാന്‍ സഹായിക്കുന്ന ഒരു ഫേസ്പാക്ക് പരിചയപ്പെടുത്തുകയാണ് ബോളിവുഡ് താരം ഭാഗ്യശ്രീ. സിനിമയില്‍ നിലവില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിറ സാന്നിദ്ധ്യമാണ് ഭാഗ്യശ്രീ.

വളരെ എളുപ്പത്തില്‍ വീട്ടില്‍ എങ്ങനെ ഫേസ്പാക്ക് തയാറാക്കാമെന്നാണ് താരം വ്യക്തമാക്കുന്നത്. വിശദ വിവരങ്ങള്‍ അടങ്ങിയ വീഡിയോയും ഭാഗ്യശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നതും.

ഓട്‌സ്, പാല്‍, തേന്‍ എന്നിവ ഉപയോഗിച്ചാണ് ഫേസ്പാക്ക് തയാറാക്കുന്നത്. ഫേസ്പാക്ക് തയാറാക്കുന്നതിനായി അല്‍പം ഓട്‌സ് പൊടിക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ വീതം പാലും തേനും ചേര്‍ക്കണം. മിക്‌സ് ചെയ്ത് പേസ്റ്റ് പോലെ ആക്കിയ ശേഷം മുഖത്ത് പുരട്ടാം. ഉണങ്ങി കഴിയുമ്പോള്‍ സ്‌ക്രബ് ചെയ്ത് മുഖം വൃത്തിയാക്കാം.

മുഖം തിളങ്ങാന്‍ ഉത്തമമാണ് ഈ ഫേസ്പാക്ക് എന്നും ഭാഗ്യശ്രീ വ്യക്തമാക്കുന്നു. ഓട്‌സ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റും. ബ്യൂട്ടി ടിപ്‌സിനു പുറമെ വര്‍ക്കൗട്ട് വിശേഷങ്ങളും ഭാഗ്യശ്രീ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

Story highlights:

Story highlights: Actress Bhagyasree regular facepack