ഈ കുട്ടി താരത്തെ പിടികിട്ടിയോ! പിറന്നാൾ ദിനത്തിൽ സഹോദരിയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് സഹോദരൻ
പ്രിയ സഹോദരിയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം ബാല്യകാല ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്ര താരം മധു വാര്യർ. സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന കുട്ടിത്താരത്തെ കണ്ട് അമ്പരപ്പോടെ നോക്കുകയാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ. മഞ്ജു വാര്യരുടെ ജന്മദിനത്തിൽ പിറന്നാൾ ആശംസകൾക്കൊപ്പം മഞ്ജുവിന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് മധു വാര്യർ പങ്കുവെച്ചിരിക്കുന്നത്. മധുവിന്റെ പുതിയ ചിത്രമായ ലളിതം സുന്ദരത്തിന്റെ പേരിലാണ് സഹോദരിയ്ക്കായി മധു പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.
മധു വാര്യരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം. ചിത്രത്തില്‍ ബിജു മേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബിജു മേനോന് നായകനായ ‘ഒരായിരം കിനാക്കള്‍’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രമോദ് മോഹന്‍. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് സെഞ്ചുറിയുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 2020 ഫെബ്രുവരിയില്‍ ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് മൂലം മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. നിലവില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
Read also: പിറന്നാൾ നിറവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ; ആശംസകളുമായി ആരാധകർ
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്തും മികവ് തെളിയിച്ചിട്ടുള്ള താരമാണ് മധു വാര്യര്‍. വാണ്ടഡ്, കാമ്പസ്, നേരറിയാന്‍ സിബിഐ, പറയാം, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടി പുഴയോരത്ത്, ഹലോ, റോമിയോ, പത്താം അധ്യായം, സ്വ ലേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മധു വാര്യര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Story Highlights: actress childhood photo shares madhu warrier