ആദ്യ കഥാപാത്രത്തിന്റെ ഓര്‍മ്മയില്‍ പര്‍വതി

September 18, 2020
Actress Parvathy shares first character memories

അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയെല്ലാം അനശ്വരമാക്കുന്ന നടിയാണ് പാര്‍വതി. സമൂഹമാധ്യമങ്ങളിലും സജീവമായ താരം തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചലച്ചിത്രത്തിലാണ് പാര്‍വതി ആദ്യമായി അഭിനയിച്ചത്.

2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഗായത്രി എന്നയിരുന്നു ചിത്രത്തിലെ പാര്‍വതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ആദ്യ സിനിമയിലെ ഗായത്രിയെ ഓര്‍ക്കുന്നു എന്നാണ് താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. പേപ്പറില്‍ പിറവിയെടുത്ത് സ്‌ക്രീനിലേക്ക് എത്തിയ കഥാപാത്രം എന്നും താരം കുറിച്ചു.

Read more: ലോകേഷ് കനകരാജ് ഒരുക്കുന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ വിജയ് സേതുപതിയും

ഔട്ട് ഓഫ് സിലബസിന് ശേഷം നോട്ട്ബുക്ക് എന്ന ചിത്രത്തിലും പാര്‍വതി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. താരത്തെ അടയാളപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ഇത്. തുടര്‍ന്ന് വിനേദയാത്ര, ഫ്‌ളാഷ്, സിറ്റി ഓഫ് ഗോഡ്, ബാംഗ്ലൂര്‍ ഡേയ്‌സ്, എന്നു നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ്, ഉയരെ, കൂടെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ക്ക് പാര്‍വതി ജീവന്‍ പകര്‍ന്നു.

https://www.facebook.com/OfficialParvathy/posts/3375789205868932

Story highlights: Actress Parvathy shares first character memories