കന്മദത്തിലെ മുത്തശ്ശി ഇനി ഓർമ്മ- ശാരദ നായർ അന്തരിച്ചു
September 29, 2020

കന്മദത്തിലെ മുത്തശ്ശി വേഷത്തിലെത്തിയ ശാരദ നായർ അന്തരിച്ചു. 92 വയസായിരുന്നു. പട്ടാഭിഷേകം, കന്മദം എന്നീ ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്മദത്തിൽ മഞ്ജു വാര്യരുടെ മുത്തശ്ശി വേഷത്തിലാണ് എത്തിയത്. മോഹൻലാലിനൊപ്പം മികച്ച അഭിനയമുഹൂർത്തങ്ങൾ കാഴ്ചവെച്ച ശാരദ നായർ മികച്ച നിരൂപക പ്രശംസ ചിത്രത്തിലൂടെ നേടിയിരുന്നു.തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് ശാരദ നായര്‍. പേരൂർ മൂപ്പിൽ മഠത്തിൽ കുടുംബാംഗമാണ് അന്തരിച്ച ശാരദ നായർ.
Story highlights- actress sarada nair passes away