‘ചെക്ക ചിവന്ത വാന’ത്തിന്റെ രണ്ടുവർഷങ്ങൾ; ഓർമ്മകൾ പങ്കുവെച്ച് അദിതി റാവു
‘കാട്രു വെളിയിടയ്’ എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമാലോകത്ത് വലിയ ആരാധകരെ സൃഷ്ടിച്ച നടിയാണ് അദിതി റാവു.ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിലൂടെ കൂടുതൽ ആരാധകരെ നേടിയ അദിതി രണ്ടുവർഷം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. ഒട്ടേറെ താരങ്ങളുമായി എത്തിയ മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനത്തിന്റെ ഷൂട്ടിംഗ് ചിത്രങ്ങളാണ് അദിതി പങ്കുവെച്ചത്.
ജ്യോതിക, ചിമ്പു, അരവിന്ദ് സ്വാമി എന്നിവരോടൊപ്പമുള്ള ചിത്രങ്ങളാണ് അദിതി പങ്കുവെച്ചിരിക്കുന്നത്. മണിരത്നത്തിന്റെ വലിയ ആരാധികയാണ് അദിതി. ഒന്നിലധികം ചിത്രങ്ങളിൽ തന്റെ പ്രിയപ്പെട്ട സംവിധായകനോടൊപ്പം അദിതിക്ക് പ്രവർത്തിക്കാൻ സാധിച്ചിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ‘ചെക്ക ചിവന്ത വാനം’. അരുൺ വിജയ്, പ്രകാശ് രാജ്, ഐശ്വര്യ രാജേഷ്, വിജയ് സേതുപതി, ദയാന എറപ്പ, ജയസുധ എന്നിവരാണ് ചെക്ക ചിവന്ത വാനത്തിൽ വേഷമിട്ടത്. എ ആർ റഹ്മാനായിരുന്നു ചിത്രത്തിന് സംഗീതം നൽകിയത്.
അതേസമയം, പൊന്നിയിൻ സെൽവൻ എന്ന വെബ് സീരിസിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് അദിതി. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന വെബ് മുൻനിര താരങ്ങൾ അണിനിരക്കുന്നുണ്ട്. ദുൽഖർ സൽമാനെ നായകനാക്കി നൃത്തസംവിധായിക വൃന്ദ ഒരുക്കുന്ന ഹേ, സിനാമിക എന്ന ചിത്രത്തിലും അദിതിയാണ് നായിക. കാജൽ അഗർവാൾ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Story highlights- aditi rao sharing Mani Ratnam’s Chekka Chivantha Vaanam stills