അല്ലിയെ കൈകളിൽ കോരിയെടുത്ത് പൃഥ്വിരാജ്- ഓമനത്തം തുളുമ്പുന്ന ചിത്രം

പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത മലയാളികൾക്ക് പ്രിയങ്കരിയായ താരപുത്രിയാണ്. ലോക്ക് ഡൗൺ സമയത്ത് പൃഥ്വിരാജും സുപ്രിയയും ഏറ്റവുമധികം പങ്കുവെച്ചതും അല്ലിയെന്ന വിളിപ്പേരുള്ള അലംകൃതയുടെ വിശേഷങ്ങളാണ്. വീണ്ടും മകൾക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്.
അല്ലിയെ കൈകളിൽ കോരിയെടുത്തു നിൽക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. വളരെയധികം ഓമനത്തം തുളുമ്പുന്ന ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എത്ര ദേഷ്യമുള്ള ആളായാലും ഒരു മകൾ ജനിച്ചാൽ പൂച്ചയാകും എന്നാണ് ആരാധകർ ചിത്രത്തിന് നൽകുന്ന കമന്റ്.
കൊവിഡ് കാലത്ത് എല്ലാവരെപോലെയും അല്ലിയും കനത്ത ജാഗ്രതയിലാണ്. അതിനൊപ്പം തന്നെ അല്ലി കൊവിഡിനെ കുറിച്ചുള്ള കുറിപ്പുകളും എഴുതുന്നുണ്ട്. മകൾ എഴുതിയ കുറിപ്പുകൾ പൃഥ്വിരാജും സുപ്രിയയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
‘കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വീടിനുള്ളില്‍ ഇരിക്കുക. ഒരു സൈന്യത്തെ കണ്ടെത്തി യുദ്ധം ചെയ്യുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക’ എന്നൊക്കെ അലംകൃത കുറിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് അലംകൃത തന്റെ ആറാം പിറന്നാൾ ആഘോഷിച്ചത്.
Read More: ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘വരവ്’
അതേസമയം, ആടുജീവിതത്തിനായി നടത്തിയ മേക്ക് ഓവറിൽ നിന്നും പഴയ രൂപത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. വീട്ടിൽ തന്നെ ജിമ്മിൽ പരീശീലനം നടത്തി രൂപത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പൃഥ്വിരാജ് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.