ഫോട്ടോഷൂട്ടിന് തയാറായി അഹാന; വൈറലായി ചിത്രങ്ങൾ
കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണകുമാർ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. സൈബര്‍ ഇടങ്ങളിലും സജീവമാണ് താരം. പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രവും ക്യാപ്‌ഷനുമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ‘എന്റെ ഫോട്ടോഷൂട്ടിന് ലൈറ്റും സ്റ്റാൻഡും പിടിക്കാൻ എനിക്ക് വേറൊരാളുടെ ആവശ്യമില്ല’. എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന അഹാനയുടെ ചിത്രങ്ങൾ പകർത്തിയത് ‘അമ്മ സിന്ധു കൃഷ്ണകുമാറാണ്. അതേസമയം അഹാനയെപോലെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് അച്ഛൻ കൃഷ്ണകുമാറും അമ്മയും സഹോദരങ്ങളുമൊക്കെ. കുടുംബ വിശേഷവും, സിനിമാ വിശേഷവുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ കൃഷ്ണകുമാറിന്റെ കുടുംബം സജീവസാന്നിധ്യമാണ്.
Story Highlights: ahaana krishna latest photoshoot