‘അർച്ചന 31 നോട്ട്ഔട്ട്’; കൗതുകം നിറച്ച് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം

September 6, 2020

യുവതാര നിരകളിൽ ഏറെ ശ്രദ്ധേയയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഐശ്വര്യ ഇന്ന് വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

അർച്ചന 31 നോട്ട്ഔട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഖിൽ അനിൽകുമാർ ആണ്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏതൊരു പെൺകുട്ടിയും കടന്നു പോയേക്കാവുന്ന എന്നാൽ വളരെ രസകരമായ ചടുലമായ തമാശകൾ നിറഞ്ഞ അവതരണശൈലിയിൽ ഒരുങ്ങുന്ന ചിത്രമാണ് അർച്ചന 31 നോട്ട്ഔട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഐശ്വര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Read also:ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ; ‘ചന്ദ്രലേഖ’യുടെ ഓർമ്മകളിൽ

‘എന്റെ അടുത്ത മലയാളം പടമായ അർച്ചന 31 നോട്ട് ഔട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണിത്.. അഖിൽ അനിൽകുമാർ ആണ് സംവിധാനം ചെയുന്നത് .. മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.. അഖിലിന്റെ ആദ്യത്തെ സിനിമയാണ് .. അത് കൂടാതെ ഒരു പറ്റം ചെറുപ്പക്കാരുടെ ആദ്യത്തെ സിനിമ കൂടി ആണ്.. അർച്ചന ഒരു ഫൺ ഫിലിം ആണ്. ഏതൊരു പെൺകുട്ടിയും കടന്നു പോയേക്കാവുന്ന എന്നാൽ വളരെ രസകരമായ ചടുലമായ തമാശകൾ നിറഞ്ഞ അവതരണശൈലി ആണ് ഉദ്ദേശിക്കുന്നത്.. നല്ലൊരു സിനിമ നിങ്ങൾക്കായി ഒരുക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു .. എലാവരുടെയും പ്രാർത്ഥന ഞങ്ങൾക്കൊപ്പം ഉണ്ടാകണം.’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഐശ്വര്യ കുറിച്ചു.

https://www.facebook.com/OfficialAishwarya/posts/3083095481799967

Story Highlights: aishwarya lekshmi new film archana 31 notout