മഹാ സമുദ്രത്തിൽ നായികയായി ഐശ്വര്യ രാജേഷ്
മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ രാജേഷ്. ഐശ്വര്യയുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അജയ് ഭൂപതി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണിപ്പോൾ ഐശ്വര്യ. മഹാ സമുദ്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകവേഷം ചെയ്യുന്നത് ശർവാനന്ദ് ആണ്.
റൊമാന്റിക് എന്റർറ്റെയ്നർ വിഭാഗത്തിൽപ്പെടുന്ന ചിത്രം പക്ഷെ മലയാളം മഹാ സമുദ്രത്തിന്റെ റീമേക്ക് ആണെന്ന തരത്തിലും നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് റീമേക്ക് ചിത്രമല്ല പുതിയ ചിത്രമാണ് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. അതേസമയം ചിത്രത്തിൽ നേരത്തെ നായികയായി തീരുമാനിച്ചിരുന്നത് സാമന്തയെ ആയിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
Read also:‘ധോണിയുടെ ക്രിക്കറ്റിലെ തിരിച്ചുവരവാണ് ഈ ഐപിഎല്‍ സീസണിലെ പ്രധാന ആകര്‍ഷണം’: സേവാഗ്
അതേസമയം നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള നായികയാണ് ഐശ്വര്യ രാജേഷ്. ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയത്. ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായിക ആയാണ് താരം വേഷമിട്ടത്. ഇന്ത്യൻ ക്രിക്കറ്റ് താരമാകാൻ ഒരു യുവതി നടത്തുന്ന ശ്രമങ്ങൾ പറയുന്ന കനാ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story Highlights: aishwarya rajesh starring in maha samudram