ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് അല്ലു അർജുൻ; വീഡിയോ
ചലച്ചിത്രതാരങ്ങളെപോലെ അവരുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരം അല്ലു അർജുൻ ഭാര്യ സ്നേഹ റെഡ്‌ഡിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് പിറന്നാൾ ആഘോഷിച്ചത്. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആൾക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും ഇനിയും ഇതുപോലുള്ള ദിവസങ്ങൾ ഒരുമിച്ച് ആഘോഷിക്കണമെന്നും അല്ലു പറയുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
അതേസമയം അല്ലു അർജുനും കൊരട്ടാല ശിവയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. സുധാകർ മിക്കില്ലേനി നിർമിക്കുന്ന ചിത്രം ബഹുഭാഷയിലാണ് ഒരുങ്ങുന്നത്. 2022ൽ ചിത്രം റിലീസിന് എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ’മിർച്ചി’, ‘ജനത ഗാരേജ്’, ‘ആചാര്യ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കൊരട്ടാല ശിവ. അല്ലു അർജുനും കൊരട്ടാല ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Read also: ഇത് കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടം; ആർട്ടിക് മേഖലയിൽ പ്രതിഷേധം നടത്തി പെൺകുട്ടി
‘പുഷ്പ’ എന്ന ചിത്രമാണ് അല്ലു അർജുന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധി കാരണം ‘പുഷ്പ’യുടെ ഷൂട്ടിംഗ് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. ചിത്രത്തിൽ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. രശ്‌മിക മന്ദാന നായികയായി എത്തുന്നു. വിജയ് സേതുപതി ചിത്രത്തിൽ വില്ലനായി എത്തുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Story Highlights: allu arjun wife birthday celebration