വെട്രിമാരൻ- സൂര്യ ചിത്രത്തിൽ നായികയായി ആൻഡ്രിയയും; വാടി വാസൽ ഒരുങ്ങുന്നു
നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് വെട്രിമാരൻ. വെട്രിമാരനൊപ്പം സൂര്യ എത്തുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് സിനിമ ലോകം കാത്തിരിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ‘വാടി വാസൽ’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ആൻഡ്രിയ ജെര്‍മിയ ആയിരിക്കും എന്നാണ് സൂചന. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വെട്രിമാരന്റെ വടാ ചെന്നൈ എന്ന സിനിമയില്‍ ആൻഡ്രിയ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു.
അതേസമയം സി എസ് ചെല്ലപ്പൻ എഴുതിയ ‘വാടി വാസൽ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. തമിഴ്‌നാട്ടിൽ പ്രസിദ്ധമായ ജല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ വെട്രിമാരൻ ഈ നോവൽ സിനിമയാക്കാനുള്ള അവകാശം സ്വന്തമാക്കിയിരുന്നു. സൂര്യയുടെ നാല്പതാമത്തെ ചിത്രമായാണ് ‘വാടി വാസൽ’ ഒരുങ്ങുന്നത്.
സൂര്യയുടേതായി അവസാനം ചിത്രീകരണം പൂർത്തിയായ ചിത്രമാണ് ‘സുരരൈ പോട്രു’. ഇരുതി സുട്രിലൂടെ ശ്രദ്ധേയനായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി എത്തുന്നത്. 2ഡി എന്റര്‍ടൈന്‍മെന്റ്സിന്റെയും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഗുനീത് മോംഘയാണ് ചിത്രം നിര്‍മിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം തമിഴ് സിനിമ മേഖലയിൽ നിന്നും ഓൺലൈൻ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണ് സൂര്യയുടെ ‘സൂരരൈ പോട്ര്’. ഒക്ടോബര്‍ 30 ന് ആമസോണ്‍ പ്രൈം വഴി ചിത്രം പ്രേക്ഷകരിലേക്കെത്തും.
Read also: ജീവിതത്തിൽ ഒരിക്കലെങ്കിലും തോറ്റുപോയി എന്ന് കരുതുന്നവർക്ക് പ്രചോദനമായി അതിജീവനത്തിന്റെ കഥ; കുറിപ്പ്
2ഡി എന്റര്‍ടൈന്‍മെന്റ്സിന്റെയും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഗുനീത് മോംഘയാണ് ചിത്രം നിര്‍മിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
Story Highlights: andrea in suriya vetrimaran film