കേക്ക് പങ്കിട്ടും പാട്ട് പാടിയും ആൻഡ്രിയയും ഐശ്വര്യയും; വീഡിയോ

September 14, 2020

വെള്ളിത്തിരയ്ക്ക് അപ്പുറവും ചില സിനിമ താരങ്ങളുടെ സൗഹൃദവും സ്നേഹവുമൊക്കെ നിറഞ്ഞു നിൽക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ആൻഡ്രിയ ജെറമിയയും ഐശ്വര്യ രാജേഷും. വട ചെന്നൈ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. എന്നാൽ കുറെ കാലങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിച്ചതിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഇരുവരും ചേർന്ന് ഓറഞ്ച് കേക്ക് ഉണ്ടാക്കുന്നതും പാട്ടു പാടുന്നതുമൊക്കെയാണ് വീഡിയോയിൽ ഉള്ളത്. അതേസമയം തമിഴകത്ത് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത് ആൻഡ്രിയ ആണ്. സൂര്യയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ‘വാടി വാസൽ’ എന്നാണ്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വെട്രിമാരന്റെ വടാ ചെന്നൈ എന്ന സിനിമയില്‍ ആൻഡ്രിയ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു.

https://www.instagram.com/tv/CFCVZz3py1A/?utm_source=ig_embed

Read also:കരുതലിന്റെ കരുത്ത്; കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് ചലച്ചിത്രതാരങ്ങള്‍

തമിഴകത്തും മലയാളത്തിലുമടക്കം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ വ്യക്തിയാണ് ആൻഡ്രിയ.

https://www.instagram.com/reel/CFE06lcpRLe/?utm_source=ig_embed

Story Highlights: andrea jeremiah aishwarya rajesh video