നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന കമാനങ്ങൾ; പ്രകൃതി ഒരുക്കിയ അത്ഭുത കാഴ്ച
പ്രകൃതി ഒരുക്കുന്ന പല പ്രതിഭാസങ്ങളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു കാഴ്ചയാണ് അമേരിക്കൻ ഐക്യ നാടുകളിലെ യൂറ്റാ സംസ്ഥാനത്തിന്‍റെ കിഴക്കന്‍ പ്രദേശത്തുള്ള ആർച്ചസ് ദേശീയോദ്യാനം ഒരുക്കുന്നത്. ഏകദേശം 310 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന മരു പ്രദേശത്താണ് ഈ ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നത്. ഈ പ്രദേശത്ത് എവിടെ തിരഞ്ഞു നോക്കിയാലും മണല്‍ക്കല്ലുകൊണ്ട് പ്രകൃതി സ്വയം കൊത്തിയെടുത്ത മനോഹരമായ കമാനങ്ങളാണ് കാണാൻ കഴിയുക.
ലോകത്തിലെ ഏറ്റവും വലുതും പ്രശസ്തമായതുമായ ഈ കമാനങ്ങൾ കാണുന്നതിനായി നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് ദിവസവും ഒഴുകിയെത്തുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് ഈ പ്രദേശം കടലിന്റെ അടിയിൽ ആയിരുന്നവത്രെ. പിന്നീട് ഈ കടൽ മരുഭൂമിയായി മാറി. ലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ട പരിണാമ ഫലമായി ഈ പ്രദേശം കല്ലും മണ്ണും അടിഞ്ഞു കൂടി ഇവിടെ മനോഹരമായ കമാനങ്ങൾ രൂപപ്പെട്ടു.
ആദ്യ കാഴ്ചയിൽ ഇവ മനുഷ്യ നിർമ്മിതമായ കമാനങ്ങൾ ആണെന്ന് മത്രമേ തോന്നുകയുള്ളൂ. എന്നാൽ ഇവ പ്രകൃതി ഒരുക്കിയ മനോഹരമായ കാഴ്ചയാണ്. 1971 നവംബർ 12നാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്.
Story Highlights:arches national park trip