പ്രിയതമയെ ചേർത്തുനിർത്തി ഒരു ക്യൂട്ട് സെൽഫി- പ്രണയചിത്രം പങ്കുവെച്ച് ആസിഫ് അലി

September 21, 2020

സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ആസിഫ് അലി ഇടവേളകളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, ഭാര്യ സമക്കൊപ്പമുള്ള പ്രണയ ചിത്രമാണ് ആസിഫ് അലി പങ്കുവയ്ക്കുന്നത്. സമയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ആസിഫ് അലിയുടെ സെൽഫി ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

2013ലാണ് സമ മസ്രീനുമായി ആസിഫ് അലിയുടെ വിവാഹം നടന്നത്. പ്രണയപൂർവം ഏഴുവർഷങ്ങൾ പിന്നിടുമ്പോൾ രണ്ടുമക്കളും കൂട്ടിനുണ്ട്. സിനിമാ സെറ്റുകളിലും യാത്രകളിലുമെല്ലാം ആസിഫ് അലി സമയെ ഒപ്പം കൂട്ടാറുണ്ട്.

മലയാള സിനിമയിലെ ജനപ്രിയ നടന്മാരിൽ ഒരാളായ ആസിഫ് അലി 2009ൽ പുറത്തിറങ്ങിയ ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. അതിനുശേഷം ആസിഫ് അലിക്ക് കരിയറിൽ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. സത്യൻ അന്തിക്കാട്, സിബി മലയിൽ, രാജേഷ് പിള്ള, ആഷിക് അബു, ജോഷി, രഞ്ജിത്ത്, അമൽ നീരദ്, അൻവർ റഷീദ്, വി കെ പ്രകാശ് എന്നിങ്ങനെ മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ ആസിഫ് അലിക്ക് സാധിച്ചു.

https://www.instagram.com/p/CFXhnP1sVaC/?utm_source=ig_web_copy_link

Read More: ആകാശ നീലിമയോടെ കാഞ്ചീപുരം പട്ടിന്റെ ചേലിൽ പ്രയാഗ മാർട്ടിൻ- മനോഹര ചിത്രങ്ങൾ

പാർവതി തിരുവോത്ത് നായികയായി എത്തിയ ‘ഉയാരെ’ എന്ന ചിത്രത്തിലെ ഗോവിന്ദ് എന്ന കഥാപാത്രമായുള്ള അഭിനയത്തിന് അടുത്തിടെ ആസിഫ് അലി വളരെയധികം പ്രശംസ സ്വന്തമാക്കിയിരുന്നു. ഏറ്റവുമൊടുവിൽ ആസിഫ് അലി നായകനായി തിയേറ്ററിലെത്തിയ ചിത്രമാണ് ‘കെട്യോളാണെന്റെ മാലാഖ’. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെൽദോ’ എന്ന ചിത്രമാണ് ആസിഫ് അലി നായകനായി റിലീസിന് കാത്തിരിക്കുന്ന ചിത്രം.

Story highlights- Asif Ali sharing his photo with wife