സാമൂഹിക അകലം പാലിച്ച് പാനിപൂരി കഴിക്കാം; വൈറലായി പുതിയ ഐഡിയ, വീഡിയോ
സാധാരണക്കാരുടെ ഇഷ്ട സ്ട്രീറ്റ് ഫുഡുകളിൽ ഒന്നാണ് പാനി പൂരി. എന്നാൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സ്ട്രീറ്റ് ഫുഡ് കഴിക്കാൻ പറ്റാതായതിന്റെ നിരാശയിലാണ് മിക്കവരും. അത്തരക്കാർക്ക് ആശ്വാസം പകരുകയാണ് സാമൂഹിക അകലം പാലിച്ചുകൊണ്ട് പാനി പൂരി കഴിക്കാൻ ഉള്ള ഐഡിയ. വിൽപനക്കാരനും വാങ്ങുന്നയാളും തമ്മിൽ സ്പർശനമില്ലാതെ സാമൂഹിക അകലം പാലിച്ച് സ്ട്രീറ്റ് ഫുഡ് കഴിക്കുന്നതിനായി ഒരുക്കിയ പാനി പൂരി വെൻഡിങ് മെഷീന്റെ വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ തരംഗമാവുന്നത്.
പാനി പൂരി കഴിക്കാൻ എത്തുന്ന ആൾ പാത്രത്തിൽ നിന്നും പൂരി എടുത്ത് വെൻഡിങ് മെഷീനിൽ വച്ചിരിക്കുന്ന ഓരോ പാനീയത്തിനു കീഴെയും പൂരി കാണിച്ചാൽ അതിലേക്ക് മിശ്രിതം വീഴും. ഇത്തരത്തിൽ ആവശ്യക്കാർക്ക് വില്പനക്കാരന്റെ സ്പർശനം ഇല്ലാതെതന്നെ പാനി പൂരി കഴിക്കാം.
Read also: 570 നിറങ്ങൾ ചേർത്ത് 450 മണിക്കൂറുകൾകൊണ്ട് അതിമനോഹരമായി പെയിന്റ് ചെയ്ത ഭിത്തി; കൗതുക കാഴ്ച
ഐഎഎസ് ഓഫീസറായ ആവനിഷ് ശരൺ പങ്കുവെച്ച വീഡിയോയിലൂടെയാണ് പുതിയ ടെക്നോളജി ഏറെ ശ്രദ്ധയാകർഷിക്കുന്നത്. ഛത്തിസ്ഗഡിലെ റായ്പൂറിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. നോർത്ത് ഇന്ത്യൻസിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് പാനി പൂരി. അതുകൊണ്ടുതന്നെ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഒപ്പം മികച്ച അഭിന്ദനങ്ങളും ലഭിക്കുന്നുണ്ട് വീഡിയോയ്ക്ക്.
Story Highlights: automatic pani puri machine goes viral