കൊവിഡിന്റെ നാൾ വഴികൾ സാരിയിൽ പകർത്തി സിന്ധു; തേടിയെത്തിയത് നിരവധി അംഗീകാരങ്ങൾ
ചൈനയിലെ വുഹാൻ എന്ന ഗ്രാമത്തിൽ നിന്നും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചതാണ് കൊറോണ വൈറസ്. ലോക ജനതയെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ നാൾ വഴികൾ സാരിയിൽ പകർത്തിയ സിന്ധു സപ്തവർണ്ണ എന്ന യുവതിയെ തേടിയെത്തുന്നത് നിരവധി അംഗീകാരങ്ങളാണ്. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ് എന്നിവയാണ് സിന്ധുവിനെ തേടിയെത്തിയത്.
വുഹാനിൽ നിന്നും ആരംഭിച്ച് രോഗം ഇന്ത്യയിലേക്ക് എത്തുന്നത് മുതൽ അവസാനം മാസ്കും ഗ്ലൗസും ധരിച്ച ഒരു അമ്മയിലാണ് ചിത്രം അവസാനിക്കുന്നത്. ആദ്യ ചിത്രത്തിൽ വുഹാനിലെ മാർക്കറ്റിൽ നിന്നും രോഗം ബാധിച്ച മൂന്ന് പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നതാണ് കാണുന്നത്. ഇറ്റലി, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലൂടെയാണ് ഇവർ കടന്നുപോകുന്നു. വിമാനത്തിൽ മുംബൈയിൽ എത്തുന്ന ആൾ വഴിയാണ് വൈറസ് ഇന്ത്യയിൽ ആദ്യമായി എത്തുന്നത്.
ഇറ്റലിയിൽ നിന്നും ഇന്ത്യയിൽ എത്തിയവർക്ക് വിമാനത്താവളത്തിൽ പരിശോധന നടത്താത്തതിനാൽ കേരളത്തിലും രോഗം എത്തുന്നു. അവസാന ചിത്രത്തിൽ മാസ്കും ഗ്ലൗസും ധരിച്ച് ഭൂമിയെ ഗർഭത്തിൽ ചുമക്കുന്ന ഒരമ്മയുടെ കണ്ണിലെ പ്രകാശമാമാണ് വരച്ചിരിക്കുന്നത്. അതേസമയം ഈ സാരി കേരളത്തിലെ ഒരു വ്യവസായി വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാണ് സിന്ധു തീരുമാനിച്ചിരിക്കുന്നത്.
Story Highlights: awards for drawing covid history in saree