പഞ്ചസാരയും സൗന്ദര്യ സംരക്ഷണവും; അറിയാം പഞ്ചസാരയുടെ ചില ഗുണങ്ങൾ

September 14, 2020

മാർക്കറ്റുകളിൽ ലഭിക്കുന്ന പല ചർമ്മ സംരക്ഷണ വസ്തുക്കളിലും രാസ പദാർത്ഥങ്ങളുടെ അളവ് വളരെയധികമാണ്. ഇത് ചർമ്മത്തിന് ദോഷം ചെയ്യും. വീടുകളിൽ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചർമ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. മുഖത്തെ രോമവളര്‍ച്ച തടയുന്നതിനും, ചുണ്ടുകളിലെയും കാലുകളിലെയും വിണ്ടുകീറലും വരൾച്ചയും ഇല്ലാതാക്കുന്നതിനും, മുഖത്തെ ബ്ളാക്ക് ഹെഡ്‌സിനുമൊക്കെ ഒരു പരിഹാരമാണ് പഞ്ചസാര.

പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ഉപയോഗിച്ച് തയാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്‌താല്‍ മുഖത്തെ രോമവളര്‍ച്ച കുറയ്‌ക്കാനാകും. അതുപോലെ മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാനും അത്യുത്തമമാണ് ഈ മസാജ്.

Read also: ‘കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ ഗാനം ആലപിച്ചാൽ മാത്രമേ അവൾ ഭക്ഷണം കഴിക്കുമായിരുന്നുള്ളു’- പ്രിയഗാനം പാടി അഹാന

ചുണ്ടുകള്‍ക്ക് നിറം വരാനും വരണ്ട ചുണ്ടുകളെ മാറ്റി മനോഹരമാക്കാനും പഞ്ചസാര ചുണ്ടില്‍ തേക്കുന്നത് നല്ലതാണ്. ഒരു ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും കുറച്ചു തുള്ളി ഒലിവ് എണ്ണയും കൂടി വിണ്ടുകീറല്‍ ഉള്ള ഭാഗത്ത് നന്നായി തേക്കുക. പത്തു മിനിറ്റിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്‌താല്‍, കാല്‍പ്പാദങ്ങൾ മൃദുവാകും.

Story Highlights: Beauty Tips and sugar