കടൽത്തീരത്ത് കണ്ടെത്തിയ ഈ വിചിത്ര വസ്തു നിസ്സാരക്കാരനല്ല; വില 48 ലക്ഷം രൂപ
മനോഹരമായ നിരവധി ജീവജാലങ്ങൾ കടലിനടിയിൽ വസിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം ജീവികൾ മനുഷ്യന് കൗതുകകാഴ്ചകളാണ്. അത്തരത്തിൽ കടൽത്തീരത്ത് അടിഞ്ഞ ഒരിനം വസ്തുവാണ് സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നോർത്ത് വേയ്ൽസിലെ കേർനാർഫോൺ തീരത്താണ് അപൂർവ വസ്തു കരയ്ക്കടിഞ്ഞത്.
ആദ്യം ചെറു തടിക്കഷ്ണങ്ങൾ ആയിരിക്കുമെന്നായിരുന്നു കാഴ്ചക്കാർ കരുതിയത്. എന്നാൽ ഇവയെ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മാത്രമാണ് ഇത് മറ്റെന്തോ ആണെന്ന് മനസിലായത്. മാംസളമായ കുഴലുകളുടെ അറ്റത്ത് നിരവധി കക്കകൾ പറ്റിപ്പിടിച്ചിരിക്കുന്ന നിലയിലായിരുന്നു ഈ വസ്തു.
മാർട്ടിൻ ഗ്രീനും കുടുംബവും കടൽത്തീരത്ത് നടക്കാനിറങ്ങിയപ്പോൾ ആണ് ഈ വിചിത്രവസ്തുവിനെ ആദ്യം കണ്ടത്. ഇവ എന്താണെന്നറിയാൻ ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് ഇവ ആഴക്കടലിൽ തടികളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ഗൂസ്നെക്ക് ബർണക്കിൾസ് എന്ന ഒരിനം ലാർവ ആണെന്ന് വ്യക്തമായത്. ഇവയുടെ ശരീരത്തിൽ നിന്നു പുറപ്പെടുവിക്കുന്ന ചില രാസവസ്തുക്കൾ ഉപയോഗിച്ച് തടിയിൽ പറ്റി പിപിടിച്ച് ചെടിയുടെ തണ്ടുകൾക്കു സമാനമായ വസ്തു നിർമിച്ചാണ് ഇവ വളരുന്നത്.
വേലിയേറ്റ സമയത്ത് ആകാം ഇവ കടൽത്തീരത്ത് എത്തിയത് എന്നാണ് കരുതപ്പെടുന്നത്. ഏകദേശം 48 ലക്ഷം രൂപയോളം വിലവരുന്ന ഇവ ഭക്ഷണ പല ഇടങ്ങളിലും ഭക്ഷ്യ വസ്തുവായി ഉപയോഗിക്കാറുണ്ട്.
Story Highlights: bizarre sea creatures found on beach