കൊവിഡ്ക്കാലത്ത് വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സേവനം ചെയ്യുന്ന അധ്യാപകര്‍ക്ക് നന്ദിയറിയിച്ച് ബാലന്‍: വീഡിയോ
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും രാജ്യത്ത് നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ്. ഈ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടേണ്ടി വരുന്ന മേഖലകളും ചെറുതല്ല. മഹാമാരിയുടെ ഈ പ്രതിസന്ധി കാലത്തും വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ അധ്യാപകരും പ്രത്യേകമായി ശ്രദ്ധിക്കുന്നു.
അധ്യാപകര്‍ക്ക് നന്ദിയറിയിച്ച് രംഗത്തെത്തിയ ഒരു ബാലന്റെ വീഡിയോ ശ്രദ്ധ നേടുന്നു. യൂണിസെഫിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചരിക്കുന്നത്. ബംഗ്ലാദേശ് സ്വദേശിയാണ് ഈ എട്ടു വയസ്സുകാരന്‍.
Read more: നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണജൂബിലി നിറവില്‍ ഉമ്മന്‍ ചാണ്ടി; ശ്രദ്ധനേടി തീം സോങ്
‘ മഹാമാരിയുടെ ഈ സമയത്തും പഠനം മുടങ്ങാതിരിക്കാന്‍ അധ്യാപകര്‍ വ്യത്യസ്ത രീതികളില്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്തും സാധ്യമാണ് എന്നു പറഞ്ഞ് അവര്‍ നമ്മെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നു. വീട്ടിലായിരിക്കുമ്പോഴും പഠിപ്പിക്കാന്‍ സഹായിക്കുന്ന എല്ലാ അധ്യാപകര്‍ക്കും നന്ദി’. വീഡിയോ സന്ദേശത്തില്‍ ഫര്‍സാദ് എന്ന ബാലന്‍ പറയുന്നു.
Story highlights: Boy from Bangladesh thanks teachers for supporting students amid pandemic