കരുതലിന്റെ കരുത്ത്; കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് ചലച്ചിത്രതാരങ്ങള്‍
മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. സംസ്ഥാനത്തും കൊറോണ വൈറസ് വ്യാപനം തുടരുകയാണ്. ദിനംപ്രതി സമ്പര്‍ക്ക രോഗബാധിതതരുടെ എണ്ണവും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു. കൊവിഡിനെ പ്രതിരോധിക്കാന്‍ കൊവിഡ് ബ്രിഗേഡില്‍ അണിചേരാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ചലച്ചിത്രതാരങ്ങള്‍.
സംസ്ഥാന സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ തയാറാക്കിയ സ്‌പെഷ്യല്‍ വീഡിയോയിലാണ് താരങ്ങളുടെ ആഹ്വാനം. പൃഥ്വിരാജ്, ടൊവിനോ തോമസ്, ജയസൂര്യ എന്നിവരെല്ലാം കൊവിഡ് ബ്രിഗേഡ് ബോധവല്‍ക്കരണ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. പ്രതിദിനം പതിനായിരം പോസിറ്റീവ് കേസുകള്‍ വരെയുണ്ടായേക്കാം. രോഗം കൂടുമ്പോള്‍ മരണനിരക്കും കൂടാന്‍ ഇടയുണ്ട്. ജാഗ്രത അത്യാവശ്യമുളള സമയമാണിതെന്നും പൃഥ്വിരാജ് വീഡിയോയില്‍ പറയുന്നു.
രോഗവ്യാപന തോത് കുറയ്ക്കുന്നതിനായുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങളില്‍ ഓരോരുത്തരുടേയും ഇടപെടലുകള്‍ ആവശ്യമാണെന്ന് ചലച്ചിത്രതാരം ടൊവിനോയും ഓര്‍മ്മപ്പെടുത്തി. രോഗികളുടെ എണ്ണം കൂടുമ്പോള്‍ സേവനം ചെയ്യുന്നവരുടെയും ആവശ്യം കൂടിവരികയാണ്. കൊവിഡ് സന്നദ്ധ സേവനത്തിനായി ഇഷ്ടമുള്ളവര്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്ന കൊവിഡ് ബ്രിഗേഡില്‍ അണിചേരാം എന്ന് ജയസൂര്യയും പറയുന്നു. കൊവിഡ് ബ്രിഗേഡ് കരുതലിന്റെ കരുത്ത് എന്നാണ് ബോധവല്‍ക്കരണ വീഡിയോയുടെ പേര്.
Story highlights: Break the Chain awareness video new