പാന്റും സ്യൂട്ടുമിട്ട് വിവാഹത്തിനൊരുങ്ങിയ വധു, കാരണം ഇതാണ്; വൈറലായി ചിത്രങ്ങൾ

September 25, 2020

വിവാഹം ഏറ്റവും വ്യത്യസ്തവും സുന്ദരവുമാക്കാനാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. അത്തരത്തിൽ വിവാഹ വേദിയിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട് മിക്കവരും. ഇപ്പോഴിതാ വ്യത്യസ്തമായ വിവാഹ വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലും ഫാഷൻ ലോകത്തും ഏറെ കൗതുകമുണർത്തുന്നത്‌.

പാന്റും സ്യൂട്ടുമിട്ട് വളരെ വ്യത്യസ്തമായ ലുക്കിലാണ് സഞ്ജന റിഷി എന്ന പെൺകുട്ടി തന്റെ വിവാഹത്തിനായി ഒരുങ്ങിയത്. സഞ്ജന തന്നെയാണ് വിവാഹ വസ്ത്രത്തിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സംസ്‌കാരമോ മറ്റെന്തെങ്കിലുമോ ആയല്ല അവനവന്റെ ശരീരവും അതു കഴിഞ്ഞാല്‍ വ്യക്തിത്വവുമായാണ് വസ്ത്രം അണിയേണ്ടത്. തന്റെ ശൈലിയ്ക്ക് അനുയോജ്യമായ വസ്ത്രമാണ് താൻ വിവാഹത്തിനായി തിരഞ്ഞെടുത്തത് എന്നും സഞ്ജന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

https://www.instagram.com/p/CFWg_YQJSV7/?utm_source=ig_embed

Read also: എസ് പി ബാലസുബ്രമണ്യത്തെ ആശുപത്രിയിൽ സന്ദർശിച്ച് കമൽ ഹാസൻ; തനിക്കായി പാടിയ ഗാനങ്ങൾക്ക് നന്ദിയറിയിച്ച് സൽമാൻ ഖാൻ- പ്രാർത്ഥനയോടെ സിനിമാ ലോകം

അതേസമയം വിവാഹത്തെക്കുറിച്ചും വിവാഹ വസ്ത്രത്തെക്കുറിച്ചുമുള്ള പഴയ കാഴ്ചപ്പാടുകൾ മാറ്റിയെഴുതിയ ഈ പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ജിയാന്‍ ഫ്രാങ്കോ ഫെറി ഡിസൈനേഴ്‌സിന്റെ പാന്റും സ്യൂട്ടുമാണ് സഞ്ജന വിവാഹത്തിനായി ധരിച്ചത്. ഇത് പ്രാദേശിക കരകൗശല തൊഴിലാളികൾക്ക് ഒരു പ്രോത്സാഹനം കൂടിയാണെന്നും സഞ്ജന ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.

https://www.instagram.com/p/CFXRHUWnSjF/?utm_source=ig_embed

Story Highlights: bride wears pantsuit on wedding