പ്രചോദനമാണ് അർബുദത്തെ തോൽപിച്ച് റെക്കോഡുകൾ കരസ്ഥമാക്കിയ ഈ 39-കാരി
പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ ആത്മവിശ്വാസത്തോടെ പോരാടുന്നവരാണ് യഥാർത്ഥ ഹീറോസ്. അത്തരത്തിൽ നിരവധിപ്പേരെ നാം കാണാറുണ്ട്. ഇപ്പോഴിതാ അർബുദത്തെ അതിജീവിച്ച് ഒറ്റയാൾ പോരാട്ടം നടത്തി വലിയ റെക്കോഡുകൾ വാരിക്കൂട്ടിയ ആൻഡ്രിയ മേസൺ എന്ന വനിതയാണ് ലോകത്തിന് മുഴുവൻ പ്രചോദനമാകുന്നത്.
ചെറുപ്പകാലത്ത് എൻഡോമെട്രിയോസിസ് എന്ന രോഗം ആൻഡ്രിയയെ ബാധിച്ചു. പിന്നീടുള്ള പരിശോധനയിൽ സെർവിക്കൽ കാൻസർ എന്ന രോഗത്തിന് കൂടി അടിമയായതായി കണ്ടെത്തി. അതിന് ശേഷം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആൻഡ്രിയ സർജറിക്ക് വിധേയയായിരുന്നു. പിന്നീടങ്ങോട്ട് രോഗത്തോട് മല്ലിട്ടും പോരാടിയും ആൻഡ്രിയ ജീവിതം നയിച്ചു.
രോഗബാധിതയായിരുന്ന കാലയളവിലാണ് യുകെയിലെ സ്ത്രീകൾ നേരിടുന്ന പ്രത്യുത്പാദന സംബന്ധമായ രോഗങ്ങളെക്കുറിച്ച് ഈ യുവതി തിരിച്ചറിയുന്നത്. അവിടെ നിന്നും ഇതിനെക്കുറിച്ച് ആളുകൾക്ക് ബോധവത്കരണം നടത്തണം എന്ന ചിന്ത ആൻഡ്രിയയ്ക്ക് ഉണ്ടായി. ഇതിന്റെ ഭാഗമായി ‘ലേഡി ടോക്ക് മാറ്റേഴ്സ്’ എന്ന പദ്ധതിയും ആൻഡ്രിയ ആരംഭിച്ചു. ഇത് ലോക ജനതയെ അറിയിക്കുന്നതിനായി ആൻഡ്രിയ വിവിധ രീതിയിലുള്ള ക്യാമ്പയിനുകളും നടത്തി.
പിന്നീട് ഇതിൽ നിന്നെല്ലാം ലഭിച്ച ആർജവത്തിൽ നിന്നും ആൻഡ്രിയ കായികാധ്വാനം ഏറെ ആവശ്യമായ ട്രയത്‌ലൺ എന്ന ആശയത്തിലേക്കും എത്തി. അങ്ങനെ ട്രയത്‌ലൺ 5 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കിയ ആദ്യ വനിത എന്ന റെക്കോഡ് ഈ 39- കാരി കരസ്ഥമാക്കി. 530 ലധികം കിലോമീറ്റർ ദൂരമാണ് ട്രയത്‌ലണിൽ നീന്തിയും ഓടിയും സൈക്കിൾ ചവിട്ടിയും ആൻഡ്രിയ 5 ദിവസങ്ങൾക്കൊണ്ട് പിന്നിട്ടത്.
Story Highlights: Cancer Survivor Complete Grueling Triathlon Covering 330 Miles in 5 Days