ബിഗ്ബിയുടെ കുട്ടിക്കാല ചിത്രവും ചില രസികന്‍ ഭാവങ്ങളും
അഭിനയംകൊണ്ട് സിനിമകളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ചലച്ചിത്രതാരങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകരും ഏറ്റെടുക്കാറുണ്ട്. പ്രത്യേകിച്ച് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍.
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ അമിതാഭ് ബച്ചന്റെ കുട്ടിക്കാല ചിത്രം ശ്രദ്ധ നേടുന്നു. അദ്ദേഹം തന്നെയാണ് തന്റെ ബാല്യകാല ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും. അഞ്ച് പതിറ്റാണ്ടുകളായി സിനിമയില്‍ അമിതാഭ് ബച്ചന്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട്. അദ്ദേഹത്തിനുള്ള ആരാധകരുടെ എണ്ണവും ചെറുതല്ല. അതുകൊണ്ടുതന്നെ താരത്തിന്റെ കുട്ടിക്കാല ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് സൈബര്‍ ഇടങ്ങള്‍. ബാല്യകാല ചിത്രത്തിനൊപ്പം ചില രസികന്‍ ഭാവങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം കൊവിഡ് 19- ബാധിച്ച് ചികിത്സയിലായിരുന്ന അമിതാഭ് ബച്ചന്‍ ആരോഗ്യ നില വീണ്ടെടുത്തു. ജൂലൈ പതിനൊന്നിനാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയിലായിരുന്ന താരം ആരോഗ്യം വീണ്ടെടുത്ത ശേഷം നിലവില്‍ ജുഹുവിലെ വീട്ടില്‍ വിശ്രമത്തിലാണ്.
Story highlights: Childhood Photo Of Amitabh Bachchan