സിനിമ സെറ്റിൽ കൊവിഡ്; നടൻ പി ശ്രീകുമാർ അടക്കമുള്ളവർക്ക് രോഗം
മലയാള ചലച്ചിത്രം ‘ഡിവോഴ്‌സി’ന്റെ സിനിമ സെറ്റിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിനിമ ചിത്രീകരണം നിർത്തിവെച്ചു. നടൻ പി ശ്രീകുമാർ അടക്കമുള്ളവർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്ന വ്യക്തിയ്ക്കും സ്റ്റിൽ ഫോട്ടോഗ്രഫർക്കും കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയിൽ കണ്ടെത്തി.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോർപറേഷന്റെ ആസ്ഥാന ഓഫിസും ഒരാഴ്ചത്തേക്ക് അടച്ചു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷനിൽ ഉണ്ടായിരുന്നവർ ഇപ്പോൾ ക്വാറന്റീനിലാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സിനിമയുടെ ഷൂട്ടിങ് നടത്തിയത്.
Read also: ഇത് കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടം; ആർട്ടിക് മേഖലയിൽ പ്രതിഷേധം നടത്തി പെൺകുട്ടി
അതേസമയം വനിതാ ചലച്ചിത്ര സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയിലെ ആദ്യ സിനിമയാണ് ഡിവോഴ്സ്. കൊറോണ വൈറസ് മൂലം സിനിമ മേഖല ഉൾപ്പടെ വലിയ പ്രതിസന്ധിയിൽ ആയിരുന്നു. എന്നാൽ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സജീവമാകാൻ ഒരുങ്ങുകയാണ് സിനിമ മേഖലയും.
Story Highlights: cinema shooting cancelled due to covid